ബഹ്റൈൻ: മസ്കത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ ഗള്‍ഫ് എയര്‍ ആരംഭിക്കുന്നതായി റിപ്പോർട്ട്. 2020 ഒക്ടോബര്‍ നാല് മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഒമാന്‍ ന്യൂസ് നെറ്റ്വര്‍ക്കിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
Read Also: വിമാന യാത്ര റദ്ദായവര്‍ക്ക് റീഫണ്ട്; ഡിജിസിഎ ശുപാര്‍ശക്ക് സുപ്രീംകോടതി അനുമതി
സൗദി അറേബ്യയും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങളിലേക്ക് കഴിഞ്ഞ മാസം ഗൾഫ് എയർ സര്‍വീസുകള്‍ തുടങ്ങിയതിന് പിന്നാലെയാണ് മസ്കത്തിലേക്കും വിമാനം സര്‍വീസ് തുടങ്ങാനൊരുങ്ങുന്നത്. നിലവില്‍ അബുദാബി, ദുബായ്, കുവൈത്ത്, ജിദ്ദ, കെയ്റോ, അമ്മാന്, ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, ഏഥെന്‍സ്, മനില, ധാക്ക, ഇന്ത്യയിലേയും പാകിസ്ഥാനിലെയും വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഗള്‍ഫ് എയര്‍ സര്‍വീസുകളുണ്ട്.
Post Your Comments