Latest NewsNewsInternational

യുവതിയ്ക്ക് മാസത്തില്‍ മൂന്ന് തവണ വരുന്ന അതിശക്തമായ തലവേദന : എംആര്‍ഐ സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ കണ്ടത് ഞെട്ടിയ്ക്കുന്ന കാഴ്ച

മെല്‍ബണ്‍ : യുവതിയ്ക്ക് മാസത്തില്‍ മൂന്ന് തവണ വരുന്ന അതിശക്തമായ തലവേദന , ഒരു തവണ വന്നുകഴിഞ്ഞാല്‍ ഒരാഴ്ചയോ അതില്‍ കൂടുതലോ നീണ്ടു നില്ക്കുന്നു… ആലോചിച്ചു നോക്കു എന്ത് ബുദ്ധിമുട്ടാകുമെന്ന്. ഇതായിരുന്നു ഓസ്‌ട്രേലിയക്കാരിയായ ഒരു 25 കാരിയുടെ അവസ്ഥ. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇങ്ങനെ വിട്ടുമാറാത്ത തലവേദന ഇവരെ അലട്ടിയിരുന്നു. മൈഗ്രെയ്ന്‍ ആണെന്ന് കരുതി അതിനുള്ള മരുന്നുകളായിരുന്നു കഴിച്ചിരുന്നത്.

Read Also : 30കാരിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി; കൂട്ടബലാത്സംഗം ചെയ്തു; 4 പേര്‍ അറസ്റ്റില്‍; മൂന്ന് പേര്‍ ഒളിവില്‍

അടുത്തിടെ കഠിനമായ തലവേദന ഒരാഴ്ചയിലേറെ നീണ്ടു നിന്നു. ഒപ്പം കാഴ്ച മങ്ങുന്നതുള്‍പ്പെടെയുള്ള ലക്ഷണങ്ങളും പ്രകടമായി. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ യുവതിയെ എം.ആര്‍.ഐ സ്‌കാന് വിധേയമാക്കി. തലച്ചോറിലെ ട്യൂമറാണ് യുവതിയ്ക്ക് തലവേദനയുണ്ടാകാന്‍ കാരണമെന്ന് സ്‌കാന്‍ റിപ്പോര്‍ട്ടില്‍ നിന്നും ഡോക്ടര്‍മാര്‍ നിഗമനത്തിലെത്തി. തലയിലെ മുഴ നീക്കം ചെയ്യാനായി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ ആരംഭിച്ചു. എന്നാല്‍ മുഴയ്ക്കുള്ളില്‍ ഡോക്ടര്‍മാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.

ടേപ്പ് വേം (Tapeworm ) അഥവാ നാടവിരകളുടെ ലാര്‍വകളായിരുന്നു അതിനുള്ളില്‍. ഏതായാലും ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. യുവതി സുഖം പ്രാപിച്ചു വരുന്നു. ന്യൂറോസിസ്റ്റിസര്‍കോസിസ് (Neurocysticercosis ) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ടേനിയ സോളിയം ( Taenia solium) എന്നറിയപ്പെടുന്ന നാടവിരകളോ അവയുടെ മുട്ടയോ ശരീരത്തിലെത്തുന്നത് വഴിയാണ് ഇവ ഉണ്ടാകുന്നത്.

പന്നിയിറച്ചിയില്‍ ഈ വിരകള്‍ കാണപ്പെടുന്നു. നാടവിരകള്‍ തലച്ചോറിലെത്തുന്നത് വഴി ശക്തമായ തലവേദന മുതല്‍ അപസ്മാരം വരെയുള്ള ലക്ഷണങ്ങള്‍ പ്രകടമാകാം. നല്ലപോലെ വേവിക്കാത്ത പന്നിയിറച്ചി ഉള്‍പ്പെടെയുള്ള മാംസാഹാരങ്ങളിലൂടെയോ നാടവിരകളുടെ മുട്ടകള്‍ അടങ്ങിയ മലിനജലത്തിലൂടെയോ ആണ് മനുഷ്യ ശരീരത്തിനുള്ളില്‍ ഈ പരാദ ജീവികള്‍ കടന്നുകൂടുന്നത്. സമയത്തിന് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ജീവന് വരെ ഇവ ഭീഷണിയാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button