ബിഹാര്‍ : ദളിത് നേതാവിനെ ബെക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തി . നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാരോപിച്ച ശക്തി മാലിക് എന്നയാളാണ് (37) പുര്‍ണിയയിലെ വീട്ടില്‍ വെടിയേറ്റ് മരിച്ചത്.
വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മാലിക്കിനെ ബൈക്കിലെത്തിയവർ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ആര്‍ജെഡി എസ്സി/എസ്ടി സെല്‍ സംസ്ഥാന പ്രസിഡന്റായിരുന്ന മാലിക്കിനെ ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയിരുന്നു. സംഭവത്തിന് ശേഷം മാലിക്കിനെ തേജസ്വി ജാതീയമായി അധിക്ഷേപിക്കുന്നതും ഇല്ലാതാക്കുമെന്നു പറയുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിക്കുന്നതിനിടെ ആണ് കൊലപാതകം.
Post Your Comments