Latest NewsInternational

ചൈന കൊന്നു തള്ളിയത് നാലര മില്യണ്‍ മംഗോളിയരെ: മനുഷ്യാവകാശ സംഘടനയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നര്‍ മംഗോളിയ എന്ന് വിളിക്കുന്ന സൗത്തേണ്‍ മംഗോളിയയില്‍ 6 ദശലക്ഷം ജനങ്ങളാണ് ആദ്യം ഉണ്ടായിരുന്നത്.

ദശലക്ഷക്കണക്കിന് നാടോടികളായ ജനങ്ങളെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ചൈന തുടച്ചു നീക്കിയെന്ന് സൗത്തേണ്‍ മംഗോളിയന്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ എന്‍ഘെബാട്ടു ടോഗോഷോങ്‌. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നര്‍ മംഗോളിയ എന്ന് വിളിക്കുന്ന സൗത്തേണ്‍ മംഗോളിയയില്‍ 6 ദശലക്ഷം ജനങ്ങളാണ് ആദ്യം ഉണ്ടായിരുന്നത്.

സൗത്തേണ്‍ മംഗോളിയയെ ചൈന പിടിച്ചെടുത്തതിനു ശേഷം ലക്ഷക്കണക്കിന് മംഗോളിയക്കാരെ ചൈന ഇല്ലാതാക്കിയെന്നും അതിനാല്‍ മംഗോളിയയിലെ ജനസംഖ്യ 6 ദശലക്ഷത്തില്‍ നിന്നും 1.5 ദശലക്ഷമായി കുറഞ്ഞുവെന്നും എന്‍ഘെബാട്ടു ടോഗോഷോങ്‌ ചൂണ്ടിക്കാട്ടി.മാത്രമല്ല, 1980 -ല്‍ ചൈന അവതരിപ്പിച്ച സാംസ്‌കാരിക അടിച്ചമര്‍ത്തല്‍ നയമാണ് എല്ലാത്തിനും ആരംഭം കുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

read also: ചൈനയില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി മംഗോളിയരും

ഇന്ത്യന്‍ ചിന്തകരുടെ സംഘടനയായ ലോ ആന്റ് സൊസൈറ്റി അലയന്‍സ് സംഘടിപ്പിച്ച വെബ്ബിനാറിലാണ് അദ്ദേഹം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.ഇന്നര്‍ മംഗോളിയയിലെ വംശീയവും മതപരവുമായ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം മുന്‍പന്തിയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് എന്‍ഘെബാട്ടു ടോഗോഷോങിന്റെ ഈ വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button