ബെയ്ജിങ്: വിദ്യാഭ്യാസം ചൈനീസ് ഭാഷയില്‍ മാത്രമെ പഠിപ്പിക്കാന്‍ പാടുള്ളൂവെന്ന പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ ചൈനയില്‍ ഇന്നര്‍ മംഗോളിയന്‍ വംശജര്‍ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു.സര്‍ക്കാരിന്റെ ഈ തീരുമാനം മംഗോളിയന്‍ ഭാഷയേയും സംസ്‌കാരത്തെയും ഇല്ലാതാക്കുമെന്നാണ് ഇവര്‍ ഭയക്കുന്നത്.
പൊതുധാരയ്ക്ക് പുറത്തുള്ള എല്ലാ ന്യൂനപക്ഷങ്ങളെയും യോജിപ്പിച്ച് ഏകീകൃത ചൈനയെ സൃഷ്ടിക്കുന്നതിനുള്ള നീക്കത്തിന്റെ 2022 മുതല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വിദ്യാഭ്യാസനയം പ്രകാരം എല്ലാ വിഷയങ്ങലും പഠിപ്പിക്കുന്നത് ചൈനീസ് മന്ദാരിന്‍ ഭാഷയിലായിരിക്കും. ചൈനയിലെ ആകെയുള്ള മംഗോളിയന്‍ വംശജരില്‍ 70 ശതമാനവും താമസിക്കുന്ന ഇന്നര്‍ മംഗോളിയയിലാണ് ഇതിനെതിരെ പ്രതിഷേധം നടക്കുന്നത്.
മേഖലയെ ചൈനയുടെ ഭാഗമായി നിലനിര്‍ത്താന്‍ ഹാന്‍ വംശജരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിന് പുറമെയാണിത്. നിലവില്‍ ഇന്നര്‍ മംഗോളിയിലെ 80 ശതമാനം ജനങ്ങളും ഹാന്‍ വംശജരാണ്.പൊതുധാരയ്ക്ക് പുറത്തുള്ള എല്ലാ ന്യൂനപക്ഷങ്ങളെയും യോജിപ്പിച്ച് ഏകീകൃത ചൈനയെ സൃഷ്ടിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
read also: തൃശൂരിലെ സി.പി.എം നേതാവിന്റെ കൊലപാതകം; പ്രതികളുടെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
ഒരു ഭാഷ, ഒരു സംസ്‌കാരം എന്നിവയുള്ള ഏകീകൃത ചൈനയ്ക്ക് വേണ്ടിയാണ് നയം കൊണ്ടുവന്നിരിക്കുന്നത്. ഇന്നര്‍ മംഗോളിയയില്‍ 42 ലക്ഷത്തോളം മംഗോളിയന്‍ വംശജരാണ് ഉള്ളത്. ചൈനയിലെ ആകെയുള്ള മംഗോളിയന്‍ വിഭാഗക്കാരില്‍ 70 ശതമാനവും ഇവിടെയാണ് വസിക്കുന്നത്.
Post Your Comments