ലണ്ടൻ: ലോകത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതീക്ഷയുമായി യു.കെ. യു.കെയിലെ വൻകിട മരുന്ന് നിർമ്മാണ കമ്പനിയായ ആസ്ട്രാ സെനേകയും, ഓക്‌സ്‌ഫെഡ് സർവ്വകലാശാലയും ചേർന്ന് വികസിപ്പിക്കുന്ന കൊറോണ വാക്‌സിൻ (കൊവിഷീൽഡ്) മൂന്ന് മാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. നിലവിൽ വാക്‌സിന്റെ അവസാനഘട്ട പരീക്ഷണമാണ് നടക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഇത് പൂർത്തിയായി വാക്‌സിൻ പുറത്തിറക്കുമെന്നാണ് സൂചന.
അടുത്ത വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ വാക്‌സിന് അധികൃതരിൽ നിന്നും അംഗീകാരം ലഭിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഈസ്റ്ററിന് മുൻപ് തന്നെ പൊതുജനങ്ങൾക്കായി വാക്‌സിൻ വിപണിയിൽ എത്തിക്കാനാണ് ശ്രമമെന്നും റിപ്പോർട്ടുണ്ട്. അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ യുവാക്കൾക്കും വാക്‌സിന്റെ ആദ്യ ഡോസ് നൽകാൻ കഴിയുമെന്ന് ആരോഗ്യപ്രവർത്തകരും നൽകുന്ന സൂചന.
Post Your Comments