KeralaLatest NewsNews

ഗ്രില്ലിൽ തൂങ്ങിയാടിക്കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് വീണ് രണ്ടുവയസ്സുകാരി മരിച്ചു

കൊല്ലം: ഓയൂരിൽ വീട്ടിലെ ഇരുമ്പ്‌ ഗ്രില്ലിൽ തൂങ്ങിയാടിക്കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തുവീണ് രണ്ടുവയസ്സുകാരി മരിച്ചു. ഓയൂർ ആക്കൽ പെരപ്പയം മണിച്ചേമ്പിൽ വീട്ടിൽ നൗഫൽ, തൗബ ദമ്പതികളുടെ മകൾ ഹന്ന ഫാത്തിമ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 6.15-നായിരുന്നു സംഭവം.

Read also: ഭാരം കുറയ്ക്കുന്നതിനായി ‘കീറ്റോ ഡയറ്റ്’ സ്വീകരിച്ചു; വൃക്കകൾ തകരാറിലായതിനെ തുടർന്ന് പ്രമുഖ ബംഗാളി താരം മിഷ്ടി മുഖർജി അന്തരിച്ചു

ഹന്നയും സഹോദരൻ നെബിനും ഇവരുടെ ബന്ധുവായ തമീമും കൂടി വീട്ടിന് സമീപമുള്ള കളപ്പുരയിലേക്ക് കയറുന്ന വാതിലിന്റെ ഇരുമ്പ്‌ ഗ്രില്ലിൽ പിടിച്ച് ചവിട്ടിനിന്ന് ഊഞ്ഞാലാടി കളിക്കുന്നതിനിടെ ഭിത്തി ഉൾപ്പെടെ പൊളിഞ്ഞ് ഹന്ന ഫാത്തിമയുടെ ദേഹത്ത് വീഴുകയായിരുന്നു. കുഞ്ഞുങ്ങളുടെ നിലവിളികേട്ട് ഓടി എത്തിയ വീട്ടുകാരും അയൽവാസികളും ചേർന്ന് ഗ്രിൽ ഇളക്കിമാറ്റി ഹന്നയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Post Your Comments


Back to top button