മുംബൈ: ബോളിവുഡ് -ബംഗാളി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം മിഷ്ടി മുഖർജി(27) അന്തരിച്ചു. വൃക്കസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Read also: ഹജ്ജിനു കൊണ്ടുപോകാം എന്ന പേരിൽ 1.18 കോടിയുടെ തട്ടിപ്പ്: യുവാവ് പിടിയിൽ
ശരീര ഭാരം കുറയ്ക്കുന്നതിനായി സ്വീകരിച്ച കീറ്റോ ഡയറ്റ് (കാര്ബോഹൈഡ്രേറ്റില് നിന്നുള്ള ഊര്‍ജത്തിന്റെ അളവ് വളരെക്കുറച്ചും കൊഴുപ്പില്‍നിന്നുള്ള ഊര്‍ജത്തിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണരീതി) മൂലമാണ് നടിയുടെ വൃക്കകൾ തകരാറിലായതെന്നാണ് കുടുംബം പ്രസ്താവനയിൽ അറിയിച്ചത്.
2012 ൽ ‘ലൈഫ് കി തോ ലഗ് ഗയി’ എന്ന ചിത്രത്തിലൂടെയാണ് മിഷ്ടി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ഗ്രേറ്റ് ഗ്രാൻഡ് മാസ്തി (2016), ബീഗം ജാൻ (2017), മണികർണിക: ദി ക്വീൻ ഓഫ് ഝാൻസി(2019) എന്നിവ മിഷ്ടിയുടെ ശ്രദ്ധേയ ചിത്രങ്ങലാണ്.നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.
Post Your Comments