തിരുവനന്തപുരം: സംസ്ഥാനത്തെ പല മെഡിക്കല്‍ പ്രഫഷണലുകളും ജോലി ചെയ്യുന്നത് അതീവ സമ്മര്‍ദ്ദത്തിലാണെന്ന് ശശി തരൂര്‍ എംപി. അനിതര സാധാരണമായ സമ്മര്‍ദ്ദത്തില്‍ ജോലിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് അതിനനുസരിച്ച അന്തരീക്ഷവും ഉപകരണങ്ങളും നല്‍കാത്ത സര്‍ക്കാര്‍ സത്യത്തില്‍ അവരെ ശിക്ഷിക്കുകയാണ് ചെയ്യുന്നത്. അവര്‍ കുറച്ചുകൂടി ആദരവ് അര്‍ഹിക്കുന്നുണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബാണ് കൊല്ലത്ത് ചികിത്സക്കിടെ പെണ്‍കുട്ടി മരിച്ചുപോയ സംഭവത്തില്‍ അശ്രദ്ധ എന്ന ആരോപണം ശക്തമായപ്പോള്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്തത്. അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ വളരെയധികം ആക്രമിക്കപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ നമ്മുടെ സഹതാപവും ആദരവും അര്‍ഹിക്കുന്നു എന്നതാണ് ആ ആത്മഹത്യ നമുക്ക് തരുന്ന പാഠം. പോരായ്മകള്‍ യാതൊരു ദയയുമില്ലാതെ ആക്രമിക്കപ്പെടും. എന്നാൽ അവരുടെ നേട്ടങ്ങളും അത്യധ്വാനവും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്നും ശശി തരൂർ പറയുകയുണ്ടായി.
Post Your Comments