KeralaLatest NewsIndia

“ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല” ആർ എൽ വി രാമകൃഷ്ണനെ സന്ദർശിച്ച് സന്ദീപ് വാര്യർ

കലാഭവൻ മണിയുടെ സഹോദരൻ ആർ എൽവി രാമകൃഷ്ണനെ ആശുപത്രിയിൽ സന്ദർശിച്ച് സന്ദീപ് വാര്യർ. കേരള സംഗീത നാടക അക്കാഡമിയിൽ നിന്ന് രാമകൃഷ്ണനുണ്ടായ വേദനാജനകമായ അനുഭവം ഞെട്ടിക്കുന്നു. ഒരു കലാകാരൻ്റെ സർഗവേദനയെന്തെന്ന് മനസിലാക്കണമെങ്കിൽ അല്പമെങ്കിലും കലാബോധം ഉണ്ടാവണം.

എന്നാലും കെപിഎസ് സി ലളിതയെപ്പോലെയുള്ള ഒരാൾക്ക് അത് മനസിലാകാത്തത് എന്താണ് എന്നും അദ്ദേഹം ചോദിച്ചു. സന്ദീപ്മോ വാര്യരുടെ പോസ്റ്റ് ഇങ്ങനെ,

കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം നർത്തകനുമായ ഡോ. ആർ എൽ വി രാമകൃഷ്ണനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ സന്ദർശിച്ചു.

കേരള സംഗീത നാടക അക്കാഡമിയിൽ നിന്ന് രാമകൃഷ്ണനുണ്ടായ വേദനാജനകമായ അനുഭവം ഞെട്ടിക്കുന്നു. ഒരു കലാകാരൻ്റെ സർഗവേദനയെന്തെന്ന് മനസിലാക്കണമെങ്കിൽ അല്പമെങ്കിലും കലാബോധം ഉണ്ടാവണം.

കെപിഎസ് സി ലളിതയെപ്പോലെയുള്ള ഒരാൾക്ക് അത് മനസിലാകാത്തത് എന്താണ് ?

ആത്മഹത്യക്ക് ശ്രമിച്ച രാമകൃഷ്ണൻ ഒരു ദളിതനായതു മാത്രമാണ് അദ്ദേഹത്തിന് ഈ അവഗണന നേരിടാൻ കാരണം. സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

പിണറായി ഭരിക്കുമ്പോൾ കേരളത്തിൽ ദളിത്, പട്ടികജാതി, വർഗ പീഡനങ്ങൾ എത്രയോ ഉണ്ടായി…

കൊവിഡ് രോഗി ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട സംഭവം മനസ്സാക്ഷിയെ ഉലയ്ക്കുന്നതാണ്. ആ യുവതിയും ദളിതയായിരുന്നു.

സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

വാളയാറിൽ അതിക്രൂരമായി സിപിഎം പ്രവർത്തകർ പീഡിപ്പിച്ചു കൊന്നു കെട്ടിത്തൂക്കിയ പിഞ്ചു കുരുന്നുകളെ കേരള മനസ്സാക്ഷി മറക്കില്ല.. അതിലെ പ്രതികളെ രക്ഷിക്കാൻ ഭരണ സംവിധാനം ഒത്താശ ചെയ്തില്ലേ..?അവരും ദളിതരായിരുന്നു.

സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

പിണറായി പൊലീസ് പുഴയിലെറിഞ്ഞ കെവിൻ ദളിതനായിരുന്നു..

നാട്ടുകാർ ഒരു നേരത്തെ ഭക്ഷണം മോഷ്ടിച്ചു എന്ന് ആരോപിച്ച് അടിച്ചു കൊന്ന മധു പട്ടികജാതിയിൽപെട്ട ആളായിരുന്നു. ആ കേസ് എന്തായി?

സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

പിണറായിയുടെ പോലീസ് ബലംപ്രയോഗിച്ച് പൊതുജനമധ്യത്തിൽ മുടി മുറിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ഒരാളുണ്ടായിരുന്നു, വിനായകൻ. അദ്ദേഹവും ദളിതൻ ആയിരുന്നു.

സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

വാരാപ്പുഴ സംഭവം ഓർമയില്ലേ? ശ്രീജിത്ത് എന്ന ദളിത് സഹോദരനെ പോലീസുകാർ ക്രൂരമായി അടിച്ചു കൊന്നു. ആ കേസിൻ്റെ അവസ്ഥ ഇപ്പോൾ എന്താണ്?

read also: ദ്വി​ഗ്‌​വി​ജ​യ് സിം​ഗി​ന്‍റെ മകൾ ശ്രേ​യ​സി സിം​ഗ് ബി​ജെ​പി​യി​ല്‍

സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

കണ്ണൂരിൽ ഒരു സിപിഎം ബ്രാഞ്ച് സെക്രട്ടറി ചിത്രലേഖ എന്ന ദളിത് സഹോദരിയോട് ചെയ്തത് എന്താണ്? കേസ് എവിടെയെത്തി ?
പാർട്ടി ഗ്രാമത്തിൽ തൊഴിൽ നിഷേധവും ജാതിവിവേചനവും നേരിട്ട അവരെ ഭരണകൂടം ഇപ്പോഴും പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

സംഭവത്തിനെതിരേ ഒരു സാംസ്കാരിക നായകനും സി പി എം മേലാളന്മാരും മിണ്ടില്ല. കാരണം കേരളമാണ്, ഉത്തരേന്ത്യ അല്ല.

ഡോ. ആർ എൽ വി രാമകൃഷ്ണൻ എത്രയും വേഗം ജീവിതത്തിലേക്ക് മടങ്ങിയെത്തട്ടെ…

shortlink

Related Articles

Post Your Comments

Related Articles

Back to top button