Latest NewsNewsInternational

നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ ഉപദേശകർക്കും സഹായിക്കും കോവിഡ്

കാഠ്മണ്ഡു : നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ ഉപദേശകർക്കും സഹായിക്കും കോവിഡ്  സ്ഥിരീകരിച്ചു. മുഖ്യ ഉപദേഷ്ടാവ് ബിഷ്ണു റിമൽ, വിദേശകാര്യ ഉപദേഷ്ടാവ് രാജൻ ഭട്ടാരി, മാദ്ധ്യമ ഉപദേഷ്ടാവ് സൂര്യ ദാപ്പ, സഹായി ഇന്ദ്ര ബന്ദാരി എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഉപദേശകർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രിയും കോവിഡ് പരിശോധനയ്ക്ക് വിധേയമാകുമെന്നാണ് വിവരം.രോഗം സ്ഥിരീകരിച്ച ഉപദേശകരെയും, സഹായിയെയും പ്രത്യേകം നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. എല്ലാവരും ആരോഗ്യനില തൃപ്തികരമാണെന്നാണ് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇവരുമായി സമ്പർക്കം പുലർത്തിയ ആൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശർമ്മ ഒലി നേരത്തെയും കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാൽ അന്ന് നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവ് ആയിരുന്നു. നേപ്പാളിൽ ഇതുവരെ 84,570 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 528 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button