കൊല്ലം: ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഒരുകോടിയിലേറെ രൂപ തട്ടിയെടുത്തയാൾ പിടിയിൽ. പ്രതി സിറാജുദ്ദീ(43)നാണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. ശൂരനാട് നോർത്ത് വില്ലേജിൽ കിടങ്ങയം നടുവിൽ മുറിയിൽ കന്നിമേൽ മൂബാറക് മൻസിലിൽ നജിമുദ്ദീനേയും സുഹൃത്തുക്കളായ 77 പേരേയും ഹജ്ജിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
Read also: തോപ്പുംപടിയിൽ ഗ്ലൈഡർ തകർന്നുവീണ് നാവികസേനാ ഉദ്യോഗസ്ഥർക്ക് പരിക്ക്
ഒരു കോടി 17 ലക്ഷത്തി തൊണ്ണൂറായിരം രൂപ കബളിപ്പെച്ചെടുത്തതായാണ് കേസ്. കേസിൽ ഒളിവിലായിരുന്ന പ്രതി ചെന്നൈയിൽ നിന്നാണ് പൊലീസിന്റെ പിടിയിലായത്. കൂടുതൽ പേർ തട്ടിപ്പിൽ പങ്കാളിയായിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്ഐ എ. അനീഷ്, എഎസ്ഐമാരായ വിനയൻ, രാജേഷ് എന്നിവർ പറഞ്ഞു. സിറാജുദീനെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
Post Your Comments