പതിവായുള്ള കാപ്പികുടി ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് പലരും പറഞ്ഞ് കേട്ടിട്ടില്ലേ? എന്നാൽ കാപ്പി ചില സൗന്ദര്യ പൊടികൈകൾക്കും ഉപയോഗിക്കാം. തലമുടിയുടെ പലപ്രശ്നങ്ങൾക്കും പരിഹാരമാകുന്ന കോഫി ഹെയർ മാസ്ക് തയ്യാറാക്കിയാലോ… തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ ഈ ഹെയർ പായ്ക്ക് സഹായിക്കും.
തയ്യാറാക്കുന്ന വിധം
60 ഗ്രാം കാപ്പിപ്പൊടി 240 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് കണ്ടെയ്നറിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക .
ഇനി ഈ ലായനി ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കാം.
ഇതിനെ സ്പ്രേ ബോട്ടിലിലാക്കി രണ്ടാഴ്ചവരെ സൂക്ഷിക്കാം ഫ്രിഡ്ജിൽ വേണം സൂക്ഷിക്കാൻ.
ഈ കോഫീ മിശ്രിതം എല്ലാ ദിവസവും രണ്ട് നേരം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കണം.
ഒരു ടൗവ്വലോ ഷവർ ക്യാപ്പോ ഉപയോഗിച്ച് മുടി കവർചെയ്ത് 20 മിനിട്ട് വയ്ക്കാം.
ഇനി സാധാരണ ഉപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം. കണ്ടീഷണർ ഇടാൻ മറക്കേണ്ട.
Post Your Comments