KeralaLatest NewsNews

ജോലി വാഗ്​ദാന തട്ടിപ്പുകൾ; വഞ്ചിതരാകരുതെന്ന് മില്‍മ

കോഴിക്കോട്​: ജോലി വാഗ്​ദാനവുമായി വരുന്നവരെ കരുതിയിരിക്കണമെന്ന്​ മില്‍മ. മില്‍മയില്‍ ജോലി തരപ്പെടുത്തിത്തരാമെന്ന വ്യാജേന സാമൂഹ്യ വിരുദ്ധര്‍ പലതരം തട്ടിപ്പുകള്‍ ചെയ്യുന്നത്​ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്നും അത്തരക്കാരുടെ ഇടപെടലില്‍ വഞ്ചിതരാകരുതെന്നും മില്‍മ മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ അറിയിച്ചു.ജോലി വാഗ്​ദാനവുമായി ബന്ധപ്പെട്ട് സാമൂഹിക വിരുദ്ധരുടെ എന്തെങ്കിലും വിധത്തിലുളള സന്ദേശം ലഭിച്ചാല്‍ ഉടനടി അറിയിക്കണമെന്നും എന്നാൽ നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കി മാത്രമേ മലബാര്‍ മേഖലാ യൂണിയന്‍ നിയമന കാര്യത്തില്‍ സ്വീകരിക്കുകയുളളുവെന്നും മലബാര്‍ മേഖലാ യൂണിയന്‍ മനേജിംഗ് ഡയറക്ടര്‍ കെ.എം. വിജയകുമാന്‍ വ്യക്​തമാക്കി. മലബാര്‍ മേഖലാ യൂണിയന്‍ നേരിട്ട് ഒരു തസ്തികയിലേക്കും സ്ഥിര നിയമനത്തിനായി നടപടി ക്രമങ്ങള്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘ ചെലോല്‍ത് ശരിയാകും, ചെലോല്‍ത് ശരിയാവൂല്ല ‘, ഫായിസിന്റെ വാക്കുകള്‍ ഏറ്റെടുത്ത് മില്‍മ ; റോയല്‍റ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയ

പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, വയനാട് ജില്ലകളില്‍ സ്ഥിതി ചെയ്യുന്ന ഡെയറി പ്ലാന്‍റുകളിലേക്കും, അനുബന്ധ സ്ഥാപനങ്ങളിലേക്കും സ്ഥിര നിയമനങ്ങള്‍ നടത്തുന്നത് മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് സെക്രട്ടറി ചെയര്‍മാനായും കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ്​ ഫെഡറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കണ്‍വീനറുമായുളള കമ്മറ്റിയാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കുളള എഴുത്ത് പരീക്ഷയും കൂടിക്കാഴ്​ച്ചയും മറ്റും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഈ കമ്മിറ്റിയെയാണ് മലബാര്‍ മേഖലാ യൂണിയന്‍ ചുമതലപ്പെടുത്തിയിട്ടുളളത്.

shortlink

Post Your Comments


Back to top button