കോഴിക്കോട് : മില്‍മ മലബാര്‍ മേഖല യൂണിയന്‍ ആദ്യമായി എല്‍ഡിഎഫിന് ലഭിച്ചു. മലബാര്‍ മേഖല യൂണിയന്‍ ചെയര്‍മാനായി സിപിഎമ്മിലെ കെ.എസ് മണിയെ തെരഞ്ഞെടുത്തു.
മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒന്‍പത് സീറ്റുകള്‍ നേടിയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ക്ഷീരസഹകരണ മുന്നണി ഭരണം പിടിച്ചെടുത്തത്. യൂണിയന്‍ രൂപീകരിച്ചതുമുതല്‍ കോണ്‍ഗ്രസ്സ് ഭരണസമിതിയാണ് മലബാര്‍ മേഖലയിലുണ്ടായിരുന്നത്. ഭരണസമിതി തെരഞ്ഞെടുപ്പിന്റെ നിയമാവലി മാറ്റിയതിലൂടെയാണ് മേഖലാ യൂണിയന്റെ ഭരണം സിപിഎം പിടിച്ചെടുത്തത്.
മില്‍മ ചെയര്‍മാനായിരുന്ന പി ടി ഗോപാലകുറുപ്പ് പ്രതിനിധാനം ചെയ്യുന്ന വയനാട് ജില്ലയില്‍ പട്ടികജാതി സംവരണമായതോടെ അദ്ദേഹത്തിന് മത്സരിക്കാനായില്ല. മേഖലാ യൂണിയന്‍ ചെയര്‍മാനായിരുന്ന കെ എന്‍ സുരേന്ദ്രന്‍ നായര്‍ കാസര്‍കോഡ് ജില്ലയില്‍ നിന്ന് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.
Post Your Comments