Life Style

നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെ ? ഇക്കാര്യങ്ങള്‍ അറിയു !

 

എങ്ങോട്ടെങ്കിലും ഒന്ന് നടക്കുക എന്നത് നമുക്ക് ഇപ്പോള്‍ വലിയ മടിയുള്ള കാര്യമായി മാറിയിരിക്കുകയാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ പോലും പലരും നടക്കാറില്ല. എന്നാല്‍ ദിവസവും രാവിലെ അല്‍പ സമയം നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ കേട്ടാല്‍ ആരായാലും നടന്നുപോകും എന്നതുതന്നെയാണ് യാഥാര്‍ത്ഥ്യം.

പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. പല പ്രശ്നങ്ങളെയും അകറ്റാന്‍ ഇത് സഹായിക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരീക്കാന്‍ ഈ ശീലം ഗുണകരമാണ്. സ്ഥിരം നടക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ തകരാറുകള്‍ വരാന്‍ സാധ്യത വളരെ കുറവാണ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്കും ശരിയായ രീതിയിലുള്ള നടത്തും ഗുണം ചെയ്യും. പ്രമേഹ രോഗികള്‍ നടക്കണം എന്ന് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുന്നതില്‍ നടത്തത്തിന് വലിയ പങ്കാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button