മുടിയുടെ സംരക്ഷണത്തിനായി നിത്യവും ഉപയോഗിക്കാവുന്ന താളി പണ്ട് കാലം മുതല്ക്കേ നമ്മള് ഉപയോഗിച്ചു വരുന്ന ഒന്നാണ് താളി. മുടിയുടെ സംരക്ഷണത്തില്‍ താളിയുടെ പ്രാധാന്യം വളരെ വലുതാണ്. മുടിയ്ക്ക് ഏറ്റവും ഗുണം നല്കുന്ന ഒന്നാണിത്. ചെമ്പരത്തിത്താളി, വെള്ളിലത്താളി തുടങ്ങി പല തരത്തിലുള്ള താളികള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പുതു തലമുറയിലെ ആളുകള്‍ താളി ഉപയോഗിക്കാന്‍ മടിയ്ക്കുന്നതിന്റെ പ്രധാന കാരണം അതുണ്ടാക്കിയെടുക്കാനുളള ബുദ്ധിമുട്ടു തന്നയാണ്. മുടിക്ക് ഏറ്റവും ഗുണവും മുടിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുന്നതുമായ ഒരു നാടന്‍ താളി എളുപ്പം വീട്ടില്‍ ഉണ്ടാക്കിയെടുക്കാം. ദിവസവും ഉപയോഗിക്കാവുന്നതും മുടിയില്‍ ഒട്ടിപ്പിടാക്കാത്തതുമാണ് ഈ താളി.
ഈ നാടന്‍ താളി എങ്ങനെയാണ് തയ്യാറാക്കുക എന്ന് നോക്കാം. അതിനായി വേണ്ടത് ചെമ്പരത്തിയില, ചെമ്പരത്തിപ്പൂവ്, കറിവേപ്പില, മൈലാഞ്ചി, കറ്റാര്‍ വാഴയുടെ ജെല്ല്, രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ്. ചെമ്പരത്തിയിലയും ചെമ്പരത്തിപ്പൂവും മൈലാഞ്ചിയും, കറിവേപ്പിലയും, കറ്റാര്‍ വാഴയുടെ ജെല്ലും രണ്ട് സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. കൊഴുപ്പു രൂപത്തിലാണ് ഇതു വേണ്ടത് അതിനാല്‍ വെള്ളം ചേര്‍ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുറച്ചു വെള്ളം മാത്രമേ ചേര്‍ത്തു കൊടുക്കാന്‍ പാടുകയുള്ളൂ. അടിച്ച ശേഷം ഇത് നന്നായി അരിച്ചെടുക്കുക. ശേഷം ഇത് നന്നായി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക.
എല്ലാ ഭാഗത്തും തേച്ചുപിടിപ്പിച്ച ശേഷം മുടി നന്നായി കെട്ടിവയ്ക്കുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുടിയില്‍ പറ്റി പിടിക്കുകയോ മുടി ഒട്ടുകയോ ഇല്ല. കൂടാതെ മുടിയുടെ കറുപ്പു കൂടാനും അകാല നര ഒഴിവാക്കാനും താരന്, പേന്‍ എന്നിവയുടെ ശല്യം ഒഴിവാക്കാനും ഈ താളി മികച്ചതാണ. ദിവസവും ഉപയോഗിക്കാവുന്ന ഒരു താളിയാണിത്. ഈ താളി അഞ്ചു ദിവസത്തോളം ഇത് ഫ്രിഡ്ജില്‍ കേടുകൂടാതിരിക്കുന്നു. അതുകൊണ്ട് തന്നെ അഞ്ചു ദിവസത്തേയ്ക്ക് വേണ്ടത് ഒരുമിച്ച് ഉണ്ടാക്കി പാത്രത്തിലാക്കി നമുക്ക് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.
Post Your Comments