
തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇനി വൈറസ് വ്യാപനം കുറയുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. കൊറോണ വൈറസ് വ്യാപനം പാരമ്യത്തിലെത്തിയെന്നാണ് കാണുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. പ്രതിദിനം 800 മുതല്‍ 1000 വരെ കൊറോണ കേസുകള്‍ നിലവില്‍ ജില്ലയില്‍ സ്ഥിരീകരിക്കുന്നുണ്ട്. ജില്ലയുടെ ഏറെ കുറെ എല്ലാ മേഖലകളിലും രോഗവ്യാപനം പാരമ്യത്തിലെത്തിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
Read Also : കോവിഡ് : സംസ്ഥാനത്ത് ഒരു മരണം കൂടി
അതേസമയം ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ രോഗവ്യാപനം താഴ്ന്നു തുടങ്ങുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സാമൂഹിക വ്യാപനത്തിലെത്തിയ തീരദേശ ക്ലസ്റ്ററുകളില്‍ രോഗവ്യാപനം നിയന്ത്രണത്തിലെത്തിയതും ആശ്വാസകരമായിട്ടുണ്ട്. പൂന്തുറ, പുല്ലുവിള എന്നീ പ്രദേശങ്ങള്‍ അടക്കമുള്ള തീരദേശ ക്ലസ്റ്ററുകളില്‍ കൊറോണ കേസുകള്‍ കുറഞ്ഞ് നിയന്ത്രണത്തിലായിട്ടുണ്ട്.
Post Your Comments