COVID 19Latest NewsKeralaNews

കോവിഡ് : സംസ്ഥാനത്ത് ഒരു മരണം കൂടി

മൂ​വാ​റ്റു​പു​ഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മൂ​വാ​റ്റു​പു​ഴ കു​റു​വാം​കു​ന്ന​ത്ത് പ​രേ​ത​നാ​യ അ​ലി​യാ​രി​ന്‍റെ ഭാ​ര്യ ഫാ​ത്തി​മ (83) ആ​ണ് മ​രി​ച്ച​ത്. ​ർ​ധ​ക്യ രോ​ഗ​ങ്ങ​ളാ​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​പ്പോ​ൾ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാണ് കോവിഡ് സ്ഥിരീകരിച്ചത്. സ്കാരം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ന​ട​ത്തി.

Also read :വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ ഒരാൾ കോവിഡ് ബാധിച്ച് മരണപ്പെട്ടു. മുഹമ്മ സ്വദേശി മഹികുമാർ(55) ആണ് വണ്ടാനം മെഡിക്കൽ കോളജിൽ വച്ച് ഇന്ന് രാവിലെ മരിച്ചത്. പത്തു ദിവസമായി ചികിത്സയിലായിരുന്നു. ഏറെ നാളായി വൃക്ക, കരൾ രോഗ ബാധിതനായിരുന്നു. ആലപ്പുഴയിൽ ഇന്നലെ 605 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 590 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയേറ്റത്. 5446 പേർ ചികിത്സയിലാണ്.

സംസ്ഥാനത്ത്  ഇന്നലെ 9258 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. 8274 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനെയാണ്   കണക്കുകൾ.

20 മരണങ്ങൾ സ്ഥിരീകരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ (82), പൂവാര്‍ സ്വദേശി ശശിധരന്‍ (63), ചപ്പാത്ത് സ്വദേശി അബ്ദുള്‍ അസീസ് (52), പോത്തന്‍കോട് സ്വദേശി ഷാഹുല്‍ ഹമീദ് (66), കൊല്ലം ഓയൂര്‍ സ്വദേശി ഫസിലുദീന്‍ (76), കൊല്ലം സ്വദേശി ശത്രുഘനന്‍ ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശന്‍ (63), തങ്കശേരി സ്വദേശി നെല്‍സണ്‍ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രന്‍ (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി നീലകണ്ഠന്‍ നായര്‍ (92), കനാല്‍ വാര്‍ഡ് സ്വദേശി അബ്ദുള്‍ ഹമീദ് (73), കോട്ടയം വെള്ളിയേപ്പിള്ളി സ്വദേശി പി.എന്‍. ശശി (68), മറിയന്തുരത്ത് സ്വദേശിനി സുഗതമ്മ (78), മറിയന്തുരത്ത് സ്വദേശിനി സരോജിനിയമ്മ (81), കുമരകം ഈസ്റ്റ് സ്വദേശിനി സുശീല (54), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി നിര്‍മല (74), കരിഗാകുറത്ത് സ്വദേശി പി.വി. വിജു (42), കോഴിക്കോട് കുറ്റിയാടി സ്വദേശിനി ദേവി (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 791 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button