ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് അതിർത്തിയിൽ പൊലീസിനെ വിന്യസിച്ചിരിക്കുന്നതിൽ വിമർശനവുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചൈന, ടിബറ്റ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണോ ഇതെന്നും അല്ല, ഉത്തര്‍ പ്രദേശ് ഡല്‍ഹി അതിര്‍ത്തിയാണിതെന്നും അദ്ദേഹം പറയുന്നു. സഞ്ചാര സ്വാതന്ത്ര്യത്തിന് തടയിടുന്നത് ഭരണഘടനാ വിരുദ്ധമല്ലേ എന്നും തരൂർ ചോദിക്കുന്നു. ട്വീറ്റിനൊപ്പം യു.പിയിലെ വനിതാ പൊലീസ് സംസ്ഥാന അതിര്‍ത്തിയില്‍ അണിനിരന്നിരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
Is this UP’s border with Tibet, China? No it’s UP’s border with Delhi! Violating citizens’ freedom of movement is surely against the Constitution of India, right? #JusticeForIndiasDaughters pic.twitter.com/oL5nPYgnLT
— Shashi Tharoor (@ShashiTharoor) October 3, 2020
Post Your Comments