Latest NewsNewsIndia

വിട്ടുകൊടുക്കാതെ യോഗി; പിസിസി അധ്യക്ഷൻ വീട്ടുതടങ്കലിൽ

ലഖ്‌നൗ: ഉത്തർപ്രദേശ് കൂട്ട ബലാല്‍സഗത്തെത്തുടര്‍ന്നു രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമായിരിക്കെ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകാതെ യോഗി സർക്കാർ. രാഹുൽ ഗാന്ധിയുടെ ഹാത്രസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി–നോയിഡ പാത യോഗി സർക്കാർ അടച്ചു.രാഹുലിനോടോപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി.

Read Also: പെണ്‍കുട്ടികളേയോ അമ്മമാരേയോ ഉപദ്രവിക്കാന്‍ ആലോചിക്കുന്നവരുടെ നാശം ആരംഭിച്ചുകഴിഞ്ഞു: സുരക്ഷാ ഉറപ്പുമായി യോഗി ആദിത്യനാഥ്‌

എന്നാൽ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടിലേയ്ക്ക് മാധ്യമങ്ങളെ കടത്തിവിട്ടു. അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നുണപരിശോധന നടത്താന്‍ സർക്കാർ തീരുമാനിച്ചു. കേസിലെ പ്രതികളെയും സാക്ഷികളെയും പോലീസ് ഉദ്യോഗസ്ഥരെയും നുണപരിശോധന വിധേയമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button