ന്യൂഡല്‍ഹി: ഐഎസ് ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചത് കേരളത്തിലെ വനത്തില്‍ .ഇന്ത്യയിലെ വിവിധ ഹിന്ദുമത നേതാക്കള്‍, ബിജെപിയിലെ ദേശീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. എന്‍ഐഎയുടെ വെളിപ്പെടുത്തലില്‍ രാജ്യം മുഴുവനും ഞെട്ടിയിരിക്കുകയാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ വിഭാഗമായി ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അല്‍-ഹിന്ദ് മൊഡ്യൂള്‍ സംഘടനയാണ് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കാടുകള്‍ക്കുള്ളില്‍ പ്രവര്‍ത്തനം നടത്താന്‍ പദ്ധതി ഇട്ടിരുന്നത്. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ കാടുകള്‍ക്കുള്ളില്‍ ഐഎസ്ഐഎസ് ദായിഷ്വിലയ പ്രവിശ്യ സ്ഥാപിക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2019 അവസാനത്തോടെ ഇതിനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നതായാണ് പറയുന്നത്. ഈ സംഘത്തിലെ 17 പേര്‍ക്കെതിരായി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 2019 ഡിസംബറിലും ഈ വര്‍ഷം ജനുവരിയിലുമായാണ് അറസ്റ്റുകള്‍ നടന്നത്.
ഇതാദ്യമായാണ് എന്‍ഐഎ ഇന്ത്യയില്‍ ഐഎസിന്റെ സ്ഥലം കണ്ടെത്തുന്നത്. ബംഗളുരു സ്വദേശിയായ മെഹ്ബൂബ് പാഷയുടേയും, തമിഴ്നാട് സ്വദേശിയായ ഖാജ മൊയ്തീന്റെയും നേതൃത്വത്തിലാണ് ഇതിനുള്ള ആസൂത്രണങ്ങള്‍ നടത്തിയിരുന്നത്. ഉള്‍വനത്തില്‍ പൊലീസിനെ വെട്ടിച്ച് എങ്ങനെ ജീവിക്കാമെന്നു കണ്ടെത്തുന്നതിന്റെ ഭാഗമായി കുപ്രസിദ്ധ ചന്ദന കള്ളക്കടത്തുകാരനായ വീരപ്പന്റെ പുസ്തകങ്ങള്‍ പോലും സംഘം വാങ്ങിയിരുന്നുവെന്ന് പിടിയിലായവര്‍ പറഞ്ഞതായി എന്‍ഐഎ റിപ്പോര്‍ട്ടില്‍ ഉണ്ട്.
2019ല്‍ മെഹ്ബൂബ് പാഷയും ഐഎസുമായി തീവ്രബന്ധമുള്ള മറ്റ് നാല് പേരും ചേര്‍ന്ന് കര്‍ണാടകയിലെ ശിവനസമുദ്ര പ്രദേശം സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നതിനുള്ള കൃത്യമായ ഒളിത്താവളം കണ്ടെത്തുന്നതിനുമായിരുന്നു സന്ദര്‍ശനം. വിദേശത്ത് നിന്നുമുള്ള ഒരു വ്യക്തിയില്‍ നിന്നാണ് പാഷ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് വന്നിരുന്നത്. ഭായ് എന്നാണ് പാഷ ഇയാളെ അഭിസംബോധന ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
തീവ്രവാദ സംഘത്തിലുള്ളവര്‍ പാഷയുടെ നിര്‍ദേശ പ്രകാരം ഇവര്‍ പൗരത്വ ഭേദഗതി നിയമത്തിനും, എന്‍ആര്‍സിയെ എതിര്‍ത്തുള്ള സമരങ്ങളിലും പങ്കെടുത്തിരുന്നു.
Post Your Comments