Latest NewsCricketNews

ധോണിയെ നേരിടാതിരിക്കാന്‍ അവസാന ഓവറില്‍ ഖലില്‍ പരിക്ക് അഭിനയിച്ചെന്ന് പീറ്റേഴ്‌സണ്‍: വിവാദം

ദുബായ്: ചെന്നൈക്കെതിരായ മത്സരത്തില്‍ ധോണിയെ നേരിടാതിരിക്കാന്‍ അവസാന ഓവറില്‍ ഹൈദരാബാദ് താരം ഖലീല്‍ അഹമ്മദ് പരിക്ക് അഭിനയിക്കുകയായിരുന്നുവെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍. 17ാം ഓവറിന്റെ അവസാനമാണ് ഖലിലിന് പരിക്കേറ്റത്. ഖലീല്‍ പരിക്ക് അഭിനയിക്കുകയായിരുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ വിമർശനമാണ് ഉയർന്നത്. പ്രമുഖ സ്‌പോര്‍ട്‌സ് വിദഗ്ധന്‍ ജോയ് ഭട്ടാചാര്യയും പീറ്റേഴ്‌സനെതിരെ രംഗത്ത് വന്നു. ഞാന്‍ ടെലിവിഷന്‍ പ്രൊഡ്യൂസറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്താണ് സാഹചര്യമെന്ന് അറിയാനുള്ള പരിശീലനം നേടിയിട്ടുണ്ട്. ഈ പരാമര്‍ശം തീര്‍ത്തും മോശമായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കാലിലെ പേശികള്‍ക്കാണ് ഖലീലിന് പരിക്കേറ്റത്. ഭുവനേശ്വര്‍ കുമാറിന്റെ ഓവറില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. എന്നാല്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതോടെ ആ ഓവര്‍ എറിഞ്ഞ് തീര്‍ത്തത് ഖലീല്‍ തന്നെയായിരുന്നു. എന്നിട്ടും പീറ്റേഴ്‌സണ്‍ ഇത്തരമൊരു പരാമര്‍ശം നടത്തുകയായിരുന്നു. എന്നാൽ ഞാന്‍ തമാശയുടെ രൂപത്തിലാണ് അത് പറഞ്ഞതെന്നും ഇത്തരമൊരു മറുപടിയാണ് എന്നോട് പറയാനുള്ളതെങ്കില്‍, ദയവ് ചെയ്ത് എന്നെ ടാഗ് ചെയ്ത് മറുപടി തരണമെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button