ചേലേരി: ചേലേരിയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജവാൻ മരണപ്പെട്ടു. ചേലേരി അമ്പലത്തിനു സമീപം താമസിക്കുന്ന കക്കോപുറം അനൂപ് (40) ആണ് മരിച്ചത്. ചേലേരി എ യു പി സ്കൂളിനു മുന്നിൽ വച്ച് ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ കൊളച്ചേരി മുക്ക് ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. തലയ്ക്ക് കാര്യമായ ക്ഷതമേറ്റ ഇദ്ദേഹത്തെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പങ്കജാക്ഷി ഉണ്ണികൃഷ്ണൻ ദമ്പതികളുടെ മകനാണ്.
Post Your Comments