Latest NewsNewsIndia

ഇസ്ലാമിക് സ്റ്റേറ്റ് ദക്ഷിണേന്ത്യയിൽ പ്രവര്‍ത്തനമണ്ഡലം സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നതായി എൻ.ഐ.എ.

ന്യൂ ഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയിൽ ആദ്യ പ്രവിശ്യ ദക്ഷിണേന്ത്യയിൽ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.). ദക്ഷിണേന്ത്യയിലെ വനങ്ങൾ കേന്ദ്രികരിച്ച് പ്രവിശ്യ സ്ഥാപിക്കാൻ ഐഎസ്‌ഐഎസ് ശ്രമിച്ചതായാണ് എൻഐഎയുടെ കണ്ടെത്തൽ.

Read also: യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇതിനായുള്ള ശ്രമം കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിലായിരുന്നു നടന്നത്. ബംഗലൂരുവിൽ നിന്നുള്ള മെഹബൂബ് പാഷ, കൂടല്ലൂരിൽ നിന്നുള്ള കാജാമൊയ്ദീൻ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പദ്ധതി. 2019 ഡിസംബറിൽ അറസ്റ്റിലായ അൽഹിന്ദ് എന്ന ഭീകര സംഘടനയിലെ 17 പേർക്കെതിരായ കുറ്റപത്രത്തിലാണ് എൻഐഎ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഐഎസ്‌ഐഎസിന്റെ ഉപവിഭാഗമാണ് അൽഹിന്ദ്.

മത നേതാക്കളെയും രാഷ്ട്രീയ പ്രവർത്തകരേയും കൊലപ്പെടുത്തി കലാപം ഉണ്ടാക്കാനും അതിന്റെ മറവിൽ കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിക്കാനുമായിരുന്നു പദ്ധതി. ഹൈന്ദവ മുസ്ലിം സംഘടനകൾക്ക് ഇടയിൽ സംഘർഷം ഉണ്ടാക്കാനുള്ള വിവിധ ആക്രമണങ്ങളും ഇവർ തയാറാക്കിയിരുതായി എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നു.

shortlink

Post Your Comments


Back to top button