മൃദുവായ-തിളങ്ങുന്ന ചര്‍മ്മം എല്ലാവരുടെയും സ്വപ്‌നമാണ്. അതുകൊണ്ട് തന്നെ കഴുത്തിലെ കറുപ്പ് പലര്‍ക്കും തലവേദനയാണ്. മുഖത്തും കൈകാലുകളിലും നല്ല നിറമാണെങ്കിലും കഴുത്തിനു ചുറ്റും കറുത്ത നിറമായിരിക്കും ഉണ്ടാകുക. കഴുത്തിലെ കറുപ്പ് മാറാന്‍ പല പരീക്ഷണങ്ങളും നടത്തി പരാജയപ്പെട്ടവരും കുറവല്ല. എന്നാല്‍ കഴുത്തിലെ കറുപ്പ് മാറാന്‍ ചില മാര്‍ഗങ്ങള്‍ ഉണ്ട്.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിൽ നിറയെ ബ്ലീച്ചിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിൽ അരച്ചോ ചതച്ചോ നീരെടുത്ത് കഴുത്തിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് നല്ല തണുത്തവെള്ളമുപയോഗിച്ച് കഴുകിക്കളയുക.
ആപ്പിൾ സിഡർ വിനഗർ
ചർമത്തിലെ പിഎച്ച് ലെവൽ നിയന്ത്രിക്കാനുള്ള കഴിവ് ആപ്പിൾ സിഡർ വിനഗറിനുണ്ട്. ചർമത്തിലെ മൃതകോശങ്ങളെ അകറ്റാനും ഇത് സഹായിക്കുന്നു. രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗറെടുത്ത് അതിൽ പഞ്ഞിയോ കോട്ടൺ തുണിയോ മുക്കി കഴുത്തിൽ കറുത്ത നിറം പടർന്ന ഭാഗത്തു പുരട്ടുക. കുറച്ചുകഴിഞ്ഞ് പച്ചവെള്ളമുപയോഗിച്ച് കഴുത്ത് വൃത്തിയാക്കാം.
കറ്റാർവാഴ ജെൽ
കഴുത്തിലെ കറുപ്പു നിറമകറ്റാൻ ഉത്തമമാണ് കറ്റാർവാഴ ജെൽ. അതിലടങ്ങിയിരിക്കുന്ന വിറ്റമിനുകളും ധാതുക്കളും ചർമത്തിലെ മെലാനിൻ ഉൽപാദനത്തെ നിയന്ത്രിച്ച് കഴുത്തിലെ കറുത്ത നിറത്തെ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയുടെ ഇല പറിച്ച് അതിലെ ജെൽ വേർതിരിച്ചെടുക്കുക. ആ ജെൽ കഴുത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് കഴുകിക്കളയാം.
ബദാം എണ്ണ
ഒന്നു രണ്ടു തുള്ളി ബദാം എണ്ണയെടുത്ത് കഴുത്തിൽ നന്നായി മസാജ് ചെയ്യുക. ചർമത്തിന് ആ എണ്ണമയം ആഗിരണം ചെയ്യാനുള്ള സമയം കൊടുക്കുക. ശേഷം ശുദ്ധജലമുപയോഗിച്ച് കഴുത്ത് വൃത്തിയാക്കാം.
തൈര്
ചർമത്തിലെ കറുത്തപാടുകളെയകറ്റി തെളിമയുള്ള ചർമം സ്വന്തമാക്കാൻ തൈര് സഹായിക്കും. രണ്ട് ടേബിൾ സ്പൂൺ ശുദ്ധമായ തൈരെടുത്ത് കഴുത്തിൽ പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം പച്ചവെള്ളമുപയോഗിച്ച് കഴുകിക്കളയാം.
Post Your Comments