Latest NewsNewsIndia

ഇ​തു​പോ​ലു​ള്ള കു​റ്റ​കൃ​ത്യം ചെ​യ്യാ​ൻ ആ​രും ധൈ​ര്യ​പ്പെ​ടാ​ത്ത ത​ര​ത്തി​ലു​ള്ള ശി​ക്ഷ അ​വ​ർ​ക്ക് ല​ഭി​ക്ക​ണം :അരവിന്ദ് കെജ്‌രിവാൾ

ന്യൂ ഡൽഹി : ഇ​തു​പോ​ലു​ള്ള കു​റ്റ​കൃ​ത്യം ചെ​യ്യാ​ൻ ആ​രും ധൈ​ര്യ​പ്പെ​ടാ​ത്ത ത​ര​ത്തി​ലു​ള്ള ശി​ക്ഷ അ​വ​ർ​ക്ക് ല​ഭി​ക്ക​ണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ദി​റി​ൽ വ​ൻ പ്ര​തി​ഷേ​ധത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. . കൈ​ക​ൾ കൂ​പ്പി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ട് അ​പേ​ക്ഷി​ക്കു​ക​യാ​ണ്, പെ​ൺ​കു​ട്ടി​ക്കെ​തി​രെ കൊ​ടും​ക്രൂ​ര​ത കാ​ട്ടി​യ പ്ര​തി​ക​ളെ ക​ഴി​യു​ന്ന​തും വേ​ഗം തൂ​ക്കി​ലേ​റ്റ​ണമെന്നു കെജ്‌രിവാൾ പറഞ്ഞു.

Also read : ഇസ്‌ലാമിനെ ‘വിദേശ സ്വാധീനങ്ങളില്‍’ നിന്നും മോചിപ്പിക്കും; നിയമവുമായി സർക്കാർ

ഭീം ​ആ​ർ​മി അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് തു​ട​ങ്ങി നി​ര​വ​ധി​പേ​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. യു​പി മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക​യും പെ​ൺ​കു​ട്ടി​ക്ക് നീ​തി ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന് ഭീം ​ആ​ർ​മി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് പ​റ​ഞ്ഞു. സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, സി​പി​ഐ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡി. ​രാ​ജ, ന​ടി സ്വ​ര ഭാ​സ്‌​ക​ര്‍, ഗു​ജ​റാ​ത്ത് എം​എ​ൽ​എ ജി​ഗ്നേ​ഷ് മേ​വാ​നി, മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ എ​ന്നി​വ​രും വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭ​ത്തി​ല്‍ പങ്കെടുത്തു.

വാ​ല്‍​മീ​കി മ​ന്ദി​റി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച് പ്രാ​ര്‍​ഥ​നാ സം​ഗ​മം പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നടന്നു. കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക്ക് വേ​ണ്ടി എ​ല്ലാ​വ​രു​ടെ​യും ശ​ബ്ദം ഉയരണം. കു​ടും​ബ​ത്തി​നു നീ​തി ല​ഭി​ക്കും വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്നു പ്രി​യ​ങ്ക പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button