Latest NewsIndiaNews

“പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത് വോട്ടിന് വേണ്ടിയല്ല, ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ” : പ്രധാനമന്ത്രി നരേന്ദ്രമോദി

ഷിംല: കേന്ദ്രസർക്കാർ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നത് വോട്ടിനു വേണ്ടിയല്ലെന്നും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.ലോകത്തെ ഏറ്റവും നീളം കൂടിയ ടണലായ അടൽ ടണൽ രാജ്യത്തിന് സമർപ്പിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.വികസനമാണ് സർക്കാരിന്റെ അന്തിമ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also : സംസ്ഥാനത്ത് നില ഗുരുതരം ; ഇന്ന് 7834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 

ലാഹോൾ, സ്പ്തി തുടങ്ങി രാജ്യത്തെ നിരവധി പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതമനുഭവിക്കാനായി മുൻ സർക്കാർ തള്ളിവിട്ടിരിക്കുകയായിരുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങൾ അവരുടെ രാഷ്ട്രീയ താത്പര്യങ്ങൾ നിറവേറ്റുകയില്ല എന്നതാണ് ഇതിനുള്ള പ്രധാനകാരണം. എന്നാൽ രാജ്യത്തെ എല്ലാ ജനങ്ങളുടെയും എല്ലാ തലത്തിലുമുള്ള വികസനം ലക്ഷ്യമിടുന്ന സർക്കാരാണ് ഇന്നുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുൻ കോൺഗ്രസ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമാണ് ബി.ജെ.പി സർക്കാരിന്റെ പ്രവർത്തനങ്ങൾ. പ്രദേശങ്ങളിലെ വോട്ട് ബാങ്കുകൾ ലക്ഷ്യമിട്ടല്ല സർക്കാർ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ദളിതർ, ചൂഷണം അനുഭവിക്കുന്നവർ, ദരിദ്രർ, വനവാസികൾ തുടങ്ങി എല്ലാവരുടെയും ക്ഷേമമാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിവിധ തൊഴിൽ സാദ്ധ്യതകൾ ഉള്ളതിനാൽ അടൽ ടണൽ പ്രദേശത്തെ ജനങ്ങളെ ഒന്നിപ്പിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button