തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം അതീവ തീവ്രതയിലേയ്ക്ക്. ഈ ഒരാഴ്ച അതീവ നിര്‍ണായകമെന്ന് പ്രമുഖ വൈറോളജിസ്റ്റും ഐ.സി.എം.ആര്‍ വൈറോളജി വിഭാഗം മുന്‍ മേധാവിയുമായ ഡോക്ടര്‍ ടി.ജേക്കബ് ജോണ്‍. ഒരാഴ്ച കൂടി കേരളത്തില്‍ ഉയര്‍ന്ന തോതില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് വ്യാപനം അതിന്റെ തീവ്രതയിലേക്കെത്തിയെന്നതിന്റെ സൂചനയാണ് ഓരോ ദിവസും രോഗികളുടെ എണ്ണം കൂടുന്നത്. നിലവിലെ കണക്കുകളില്‍ ആശങ്കപെടേണ്ടതില്ലെന്നും ഒരാഴ്ചക്കു ശേഷം ഘട്ടം ഘട്ടമായി പുതിയ കേസുകള്‍ കുറയുമെന്നും ജേക്കബ് ജോണ്‍ പറയുന്നു.
Read Also :കേരള പിഎസ്സി ചെയര്മാന് കോവിഡ് സ്ഥിരീകരിച്ചു
മൊത്തം ജനസംഖ്യയുടെ 30 ശതമാനം ആളുകള്‍ക്കു സ്വാഭാവിക പ്രതിരോധശേഷി(ഹേര്‍ഡ് ഇമ്മ്യൂണിറ്റി) എത്തുമ്പോഴാണ് കോവിഡ് വ്യാപനം പാരമ്യതയിലെത്തിയെന്നു കണക്കാക്കുന്നത്. മൂന്നു കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഒരു കോടി ആളുകളെങ്കിലും കോവിഡുമായി അറിഞ്ഞോ അറിയാതയോ സമ്പര്‍ക്കത്തിലായി പ്രതിരോധശേഷി നേടണം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിന്റെ രണ്ടാം സെറോ സര്‍വൈലന്‍സ് സര്‍വേയിലെ കണ്ടെത്തല്‍ അനുസരിച്ചു രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്ന് അമ്പതുപേരിലേക്കു വൈറസ് ബാധ പടരാനുള്ള സാധ്യതയുണ്ട്. ഈ കണക്കനുസരിച്ചു മൂന്നുലക്ഷം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതോടെ കേരളത്തില്‍ കോവിഡ് വ്യാപനം അതിന്റെ പാരമ്യതയില്‍ എത്തും. രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനും ഇടയില്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സമയത്ത് ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടികൊണ്ടിരിക്കും.നിലവില്‍ ഈ അവസ്ഥയിലൂടെയാണു കേരളം കടന്നുപോകുന്നത്. മൂന്നുലക്ഷം കേസുകളെത്തുന്നതോടെ രോഗവ്യാപന തീവ്രത കുറയും. നിലവില്‍ ഒരാഴ്ച കൂടി കേസുകള്‍ വര്‍ധിക്കുമെന്നും ആശങ്കപെടേണ്ടതില്ലെന്നും ജേക്കബ് ജോണ്‍ വ്യക്തമാക്കുന്നു
Post Your Comments