Latest NewsNewsIndia

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യവുമുള്ള ഭൂഗര്‍ഭ തുരങ്ക പാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരത്തിലും ദൈര്‍ഘ്യവുമുള്ള തുരങ്കമായ അടല്‍ ഭൂഗര്‍ഭ തുരങ്ക പാതയെന്ന പേര് ഇനി ഇന്ത്യക്ക് സ്വന്തം. രാവിലെ 10 മണിയ്ക്ക് തുരങ്ക പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടണല്‍ സമുദ്ര നിരപ്പില്‍ നിന്നും 3000 മീറ്റര്‍ അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 2010ലാണ് അടല്‍ ടണലിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നത്. മുന്‍ പ്രധാനമന്ത്രി യോടുള്ള സ്മരണാര്‍ഥമാണ് പാതയ്ക്ക് അടല്‍ ടല്‍ എന്ന് നാമകരണം ചെയ്തിട്ടുള്ളത്. 2000 ജൂണ്‍ മൂന്നിന് പ്രധാനമന്ത്രിയായിരിക്കെ വാജ്പേയിയാണ് ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.

Read Also: പിടിമുറുക്കി കോവിഡ്; മരണം ഒരു ലക്ഷവും കടന്ന്

4083 കോടി രൂപ ചിലവാക്കിയാണ് ലഡാക്കിലെ ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍ ടൽ നിർമ്മിച്ചത്. നേരത്തെ പ്രതീക്ഷിച്ചിരുന്നതിലും 800 കോടിയിലേറെ രൂപ കുറഞ്ഞ ചെലവിലാണ് പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. 9.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം സൈനിക നീക്കത്തിനും വിനോദസഞ്ചാരത്തിനും സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഏതു കാലാവസ്ഥയിലും 3000 വാഹനങ്ങള്‍ക്ക് പ്രതിദിനം പാതയിലൂടെ കടന്നുപോകാം. അടല്‍ ടണല്‍ യാത്രയ്ക്കു തുറന്നുകൊടുക്കുന്നതോടെ മണാലി-ലേ ദൂരത്തില്‍ 46 കിലോമീറ്ററോളം കുറവു വരും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് അടല്‍ ഭൂഗര്‍ഭ തുരങ്കപാതയിലെ വേഗപരിധി.

എന്നാൽ അടല്‍ ടണലിന്‍റെ നിര്‍മ്മാണത്തില്‍ മുഖ്യ ചുമതല കണ്ണൂര്‍ സ്വദേശിയായ പുരുഷോത്തമനായിരുന്നുവെന്നത് മലയാളികള്‍ക്ക് അഭിമാനാര്‍ഹമായ കാര്യമാണ്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ചീഫ് എഞ്ചിനിയര്‍ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി കെ.പി പുരുഷത്തമന്‍റെ നേതൃത്വത്തിലാണ് ടണല്‍ നിര്‍മ്മാണം പൂര്‍ത്തിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button