Latest NewsNewsIndia

അഴിമതിയില്‍ മനം മടുത്തു; നിയമസഭയ്ക്ക് മുന്നില്‍ അമ്മയെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി യുവാവ്

സംസ്ഥാന സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച ശേഷം നിരവധി മന്ത്രിമാര്‍ അഴിമതിക്കാരാണെന്നും യുവാവ് ആരോപിച്ചു.

ഭുവനേശ്വര്‍: സർക്കാർ അഴിമതിയിൽ മനംനൊന്ത് നിയമസഭയ്ക്ക് മുന്നില്‍ അമ്മയെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി യുവാവ്. സംഭവം ഒഡിഷയിലെ ഭുവനേശ്വറിലാണ് നാടകീയ രംഗങ്ങൾക്ക് തുടക്കംകുറിച്ചത്. വ്യാഴ്ച് (ഒക്‌ടോബർ-1)ന് നയാഗര്‍ സ്വദേശിയായ യുവാവാണ് ഒഡിഷ നിയമ സഭയ്ക്ക് മുന്നിലെ റോഡില്‍ അമ്മയെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി എത്തിയത്.

Read Also: കഴിഞ്ഞ എട്ടര വർഷത്തിനിടെ രാജ്യത്തെ നിർമ്മാണ മേഖലയിൽ വൻ പുരോഗതി

സംസ്ഥാന സർക്കാരിന്റെ അഴിമതിആരോപിച്ചാണ് യുവാവ് യുവാവ് അമ്മയെ കഴുത്തില്‍ കത്തിവച്ച് വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബിജെഡി സര്‍ക്കാരിലെ ചില മന്ത്രിമാരുടെ പേരുകള്‍ വിളിച്ച് പറഞ്ഞുകൊണ്ടായിരുന്നു യുവാവിന്റെ പ്രതിഷേധം. എന്നാൽ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നയാളാണ് യുവാവെന്നാണ് അമ്മയുടെ പ്രതികരണം. മകനെ ആശുപത്രിയിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം.

http://

ഗതാഗതക്കുരുക്ക് മൂലം നിയമസഭാ മന്ദിരത്തിന് മുന്നിലെ റോഡില്‍ വാഹനങ്ങള്‍ വേഗത കുറച്ചായിരുന്നു നീങ്ങിയത്. എന്നാൽ നിയമസഭയ്ക്ക് മുന്നിലെത്തിയതോടെ യുവാവ് അമ്മയേയും വലിച്ച് കൊണ്ട് ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. നിലത്ത് വീണ ഉടനേ ബാഗില്‍ നിന്ന് കത്തിയെടുത്ത് സ്ത്രീയുടെ കഴുത്തില്‍ വച്ച് ഭീഷണി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച ശേഷം നിരവധി മന്ത്രിമാര്‍ അഴിമതിക്കാരാണെന്നും യുവാവ് ആരോപിച്ചു. ഇതോടെ റോഡില്‍ ആളുകള്‍ കൂടി. എന്നാല്‍ തക്ക സമയത്ത് പൊലീസ് ഇടപെട്ടതുകൊണ്ട് ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. പൊലീസ് യുവാവിനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി.

shortlink

Post Your Comments


Back to top button