ലക്‌നൗ: സ്ത്രീകളുടെ സുരക്ഷയും പുരോഗമനവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പെണ്‍കുട്ടികളേയോ അമ്മമാരേയോ ഉപദ്രവിക്കാന്‍ ആലോചിക്കുന്നവരുടെ നാശം ആരംഭിച്ചുകഴിഞ്ഞു. ഭാവിയിലേക്ക് മാതൃകയാകുന്ന രീതിയിലുള്ള ശിക്ഷയായിരിക്കും അവര്‍ക്ക് ലഭിക്കുക. ഇത് സര്‍ക്കാരിന്റെ പ്രതിജ്ഞയും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: കേരള സംഗീത നാടക അക്കാദമിയില്‍ ജാതിവിവേചനം ; പ്രതിഷേധവുമായി പട്ടികജാതി മോര്‍ച്ച
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആക്രമണം രൂക്ഷമായതിനുപിന്നാലെയാണ് പ്രസ്താവനയുമായി യോഗി രംഗത്തെത്തിയത്. ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും കുടുംബത്തിന് പുതിയ വീടും 25 ലക്ഷം രൂപ സാമ്പത്തിക സഹായവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയുംനൽകുമെന്നും യോഗി ആദിത്യനാഥ് ഉറപ്പു നല്‍കി.
Post Your Comments