Life Style

ടെന്‍ഷന്‍ ഒഴിവാക്കാം : ഇക്കാര്യങ്ങള്‍ തിരിച്ചറിയൂ

ചില ആളുകള്‍ വെറുതെ അനാവശ്യമായി ടെന്‍ഷന്‍ അടിക്കാറുണ്ട്. നിസാര കാര്യങ്ങള്‍ പോലും മനസിലിട്ട് ആധികൂട്ടുന്ന സ്വഭാവം ഒരുപാട് മാനസിക വിഷമങ്ങള്‍ക്ക് വഴി ഒരുക്കുന്നു. ഇത് അനാവശ്യ ഭയത്തിനും ആവലാതിയ്ക്കും വഴിയൊരുക്കുന്നു. അതുകൊണ്ട് സാഹചര്യങ്ങളെ നേരിടാന്‍ സ്വയം മനസിനെ പ്രാപ്തമാക്കുക എന്നതാണ് ഇതിനൊരു പോംവഴി.

നര്‍മ്മബോധം ഉണ്ടാക്കിയെടുക്കുകയാണെങ്കില്‍ പൊതുവെ ഏതു വിഷമ സാഹചര്യങ്ങളും വളരെ എളുപ്പമായി നേരിടാം. നമ്മുടെ ചിന്തകള്‍ നമ്മള്‍ ചെയ്യുന്ന ഓരോ കാര്യത്തിനേയും നല്ലതായും, ചീത്തയായും ബാധിക്കുന്നുണ്ട്. ഒരുപക്ഷെ വല്ലാതെ ഭയക്കുന്ന കാര്യങ്ങളായിരിക്കും നിസാരമായിട്ട് ചെയ്തു തീര്‍ക്കുന്നത്. അതുപോലെ ഏതു സാഹചര്യവും നേരിടാന്‍ മനസിനെ പറഞ്ഞു പഠിപ്പിക്കുക. ഭയക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുക. കാര്യങ്ങള്‍ മനസിലാക്കാന്‍ തയാറാവുകയാണെങ്കില്‍ ഒരുപരിധി വരെ ടെന്‍ഷന്‍ ഇല്ലാതാക്കാം. സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുക. എപ്പോഴും കര്‍മനിരതരായി ഇരിക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെയാവുമ്പോള്‍ കാടുകയറിയുള്ള ചിന്തകള്‍ ഒഴിവാക്കാനാകും.

ശാരീരിക ഊര്‍ജ്ജവും, പ്രസരിപ്പും നഷ്ടപ്പെടുത്താതിരിക്കുക. പുതിയപുതിയ കാര്യങ്ങള്‍ പരീക്ഷിക്കുക, ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനായാല്‍ അനാവശ്യ ഭയങ്ങളില്‍ നിന്നും സമ്മര്‍ദങ്ങളില്‍ നിന്നും മുക്തരാകാന്‍ സാധിക്കും. അനാവശ്യമായി ടെന്‍ഷന്‍ അടിക്കുകയാണെങ്കില്‍ ചിലപ്പോള്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാതെയാകും. അതുകൊണ്ട് ഏതു സാഹചര്യവും ലളിതമായി എടുക്കുക. ടെന്‍ഷന്‍ അടിച്ചത് കൊണ്ട് സംഭവിക്കാന്‍ പോകുന്നതൊന്നും ഇല്ലാതാവില്ലെന്ന് മനസിനെ പറഞ്ഞു ബോധിപ്പെടുത്തുക. എങ്കില്‍ മാത്രമേ ജീവിതത്തില്‍ സന്തോഷവും സമാധാനവും അനുഭവിക്കാന്‍ സാധിക്കൂ. സന്തോഷവും സമാധാനവും ഒരിക്കലും ആരും തരുന്നതല്ല, അത് സ്വയം ഉണ്ടാക്കിയെടുക്കുന്നതാണ്. അതുകൊണ്ട് അനാവശ്യ ടെന്‍ഷനുകളെല്ലാം ഒഴിവാക്കി ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button