തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ രക്ഷാബന്ധൻ നിരോധച്ചുകൊണ്ടുള്ള മെഡിക്കൽ ഡയറക്ടറുടെ ഉത്തരവ് ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്ന് ശോഭാ സുരേന്ദ്രന്. രാഷ്ട്രപതി മുതൽ ഇന്ത്യയിൽ ജാതി മത ഭേദമെന്യേ ഏവരും പങ്കെടുക്കുന്ന ഒരു ചടങ്ങിന്റെ സർവജനസമ്മതി റദ്ദ് ചെയ്യാൻ ശ്രമിക്കുകയും അതിന് സർക്കാർ ഉത്തരവിന്റെ പിൻബലം നേടിയെടുക്കാൻ കഴിയുകയും ചെയ്യുന്നത് ഭരണകൂടമുഷ്ടി ഉപയോഗിച്ച് നടത്തുന്ന വിശ്വാസ ധ്വംസനമാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
Read also: പ്രവാസികൾക്കടക്കം യാത്രാ നിബന്ധനകളില്‍ മാറ്റവുമായി ദുബായ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സർക്കാർ മെഡിക്കൽ കോളേജുകളിൽ രക്ഷാബന്ധൻ നിരോധച്ചുകൊണ്ടുള്ള മെഡിക്കൽ ഡയറക്ടറുടെ ഉത്തരവ് ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ല. രാഷ്ട്രപതി മുതൽ ഇന്ത്യയിൽ ജാതി മത ഭേദമെന്യേ ഏവരും പങ്കെടുക്കുന്ന ഒരു ചടങ്ങിന്റെ സർവജനസമ്മതി റദ്ദ് ചെയ്യാൻ ശ്രമിക്കുകയും അതിന് സർക്കാർ ഉത്തരവിന്റെ പിൻബലം നേടിയെടുക്കാൻ കഴിയുകയും ചെയ്യുന്നത് ഭരണകൂടമുഷ്ടി ഉപയോഗിച്ച് നടത്തുന്ന വിശ്വാസ ധ്വംസനമാണ്. ഇത് നീതികരിക്കാനാവാത്ത പാതകം തന്നെയാണ്. കമ്മ്യൂണിസ്റ്റ് മതനിരാസം അതിന്റെ സർവരൂപവും പൂണ്ടു നടത്തുന്ന സ്റ്റേറ്റ് സ്പോൺസേർഡ് ആചാരലംഘനത്തിനെതിരെ പ്രതിഷേധിക്കുകയും ചെറുത്ത് നിൽക്കുകയും ചെയ്യേണ്ടത് പൗരനെന്ന നിലയ്ക്കും വിശ്വാസി എന്ന നിലയ്ക്കും ഓരോ വ്യക്തികളുടെയും ധാർമ്മീകവും മൗലികവുമായ കർത്തവ്യമാണ്.
Post Your Comments