ലക്‌നൗ: രാമക്ഷേത്ര നിർമാണത്തിന്റെ പൈലിങ് ജോലികൾ ഈ മാസം പകുതിയോടെ ആരംഭിക്കും. ക്ഷേത്രത്തിന്റെ അടിത്തറയ്ക്കായി 200 അടി ആഴത്തിൽ 1200 ഇടത്താണ് പൈലിങ് ജോലികൾ ആരംഭിക്കുന്നത്. ഇത് അടുത്ത വർഷം ജൂൺ വരെ നീളും. എൽ ആൻഡ് ടിയാണു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 2,74,110 ചതുരശ്ര മീറ്ററിന്റെ ക്ഷേത്ര പ്ലാൻ അയോധ്യ വികസന അതോറിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി പങ്കെടുത്ത ഭൂമിപൂജ ചടങ്ങുകൾക്കു ശേഷം അവസാനവട്ട ഭൂമി നിരപ്പാക്കലും അനുബന്ധ ജോലികളും നടത്തിയിരുന്നു. ഭൂകമ്പം ചെറുക്കുന്ന രീതിയിലായിരിക്കും ക്ഷേത്രം നിർമാണം. ഒരു ലക്ഷം ഭക്തർക്ക് ഒരുമിച്ച് ക്ഷേത്രസമുച്ചയത്തിൽ നിൽക്കാനാവും. 3 വർഷം കൊണ്ടു ക്ഷേത്രം പൂർത്തീകരിക്കും. അതേസമയം അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനുള്ള കല്ല് ശേഖരിക്കുന്ന ക്വാറികൾ തുറന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് രാജസ്ഥാൻ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഭരത്പൂർ ജില്ലയിലെ ബൻഷി പഹാഡ്പൂരിൽനിന്നള്ള പിങ്കും മഞ്ഞയും കല്ലുകളാണ് രാമക്ഷേത്ര നിർമാണത്തിന് ഉപയോഗിക്കുന്നത്.
Post Your Comments