ന്യൂഡല്‍ഹി: കശ്മീര്‍ ആര്‍ട്ടിക്കിളും പൗരത്വ നിയമഭേദഗതിയും ഏറ്റുപിടിച്ച് പരാജയപ്പെട്ടവര്‍ക്ക് പുതിയ തുറുപ്പ് ചീട്ട് ഹാഥ്രസ് ബലാത്സംഗ കൊലപാതകം. ഉത്തര്‍ പ്രദേശിലെ ഹാഥറസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിന്റെ പേരിലാണ് ഇപ്പോള്‍ കേന്ദ്രത്തിനെതിരെയും യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിനെതിരെയും ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ നൂറുകണക്കിന് പേരാണ് ഒത്തുകൂടിയിരിക്കുന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
നേരത്തെ ഇന്ത്യ ഗേറ്റിലായിരുന്നു പ്രതിഷേധ സംഗമം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ പ്രതിഷേധ സംഗമം ജന്തര്‍ മന്തറിലേക്ക് മാറ്റുകയായിരുന്നു. ഭീം ആര്‍മി, ആം ആദ്മി പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തിന് കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ട്.
Post Your Comments