തിരുവനന്തപുരം : വിനയ് മൈനാഗപ്പള്ളിയ്ക്കെതിരെ നിയമനടപടിയ്ക്കൊരുങ്ങി കളക്ടര്‍ ബ്രോ ഐഎഎസ്. ഈ വിനയ് മൈനാഗപ്പള്ളി ആരെന്നല്ലേ… വിശദീകരണം നല്‍കി മുന്‍ കളക്ടര്‍. തന്നെ വ്യക്തിഹത്യ നടത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാളാണ് ഇയാള്‍. ഹത്രാസിലെ ക്രൂര പീഡനത്തെക്കുറിച്ചുള്ള വിമര്‍ശനാത്മകമായ പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് തനിയ്‌ക്കെതിരെ വിനയ് മൈനാഗപ്പള്ളി എന്നയാള്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
read also : സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു … കൂടുതല്‍ നിയന്ത്രണങ്ങള്‍
ഹത്രാസിലെ ക്രൂരപീഡനത്തെക്കുറിച്ച് ഡോ.സതീഷ് കുമാര്‍ എന്നയാളുടെ വികാരനിര്‍ഭരമായ കുറിപ്പ് താന്‍ പങ്കുവെച്ചതോടെയാണി വിനയ് മൈനാഗപ്പള്ളിയെന്ന ഫെയ്‌സ്ബുക് ഐ.ഡിയില്‍ നിന്ന് സൈബര്‍ ആക്രമണം തുടങ്ങിയത്. എന്‍.പ്രശാന്ത് സ്ത്രീപീഡനം നടത്തിയ ആളാണെന്നും ഹത്രാസ് പീഡനത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ യോഗ്യനല്ലെന്നുമാണ് കുറിപ്പ്.
കോളേജിലെ പരിപാടിക്ക് ക്ഷണിക്കാന്‍ ഓഫീസിലെത്തിയ പെണ്‍കുട്ടിയോട് എന്‍.പ്രശാന്ത് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നാണ് ആരോപണം. പോസ്റ്റിന് താഴെ പ്രശാന്തിനെതിരെ മോശം കമന്റിട്ട് പലരും എത്തി. ഇതിനിടെ പലവട്ടം എഡിറ്റ് ചെയ്ത് പരിഷ്‌കരിച്ച ഈ പോസ്റ്റിനെതിരെയാണ് എന്‍.പ്രശാന്ത് നിയമ നടപടിക്ക് ഒരുങ്ങുന്നത്. താന്‍ പീഡിപ്പിച്ചുവെന്ന് പറയുന്ന സ്ഥലം സര്‍ക്കാര്‍ ഓഫീസാണെന്നും പൊതുസ്ഥലമാണെന്നും അവിടെ CCTVയും വിസിറ്റര്‍ റജിസ്റ്ററും ഒക്കെയുണ്ടെന്നും ചിന്തിക്കാന്‍ ബുദ്ധിയില്ലാത്തവര്‍ക്ക് കാപ്‌സ്യൂള്‍ തുടര്‍ന്നും കഴിക്കാമെന്ന് എന്‍.പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ഫേസ്ബുക്കിലെ വിഷംവമിക്കുന്ന ലോകത്ത് നിന്ന് താന്‍ ടാറ്റാ പറഞ്ഞ് പോയത് കഴിഞ്ഞ കൊല്ലമാണെന്നും കോവിഡ് കാലത്താണ് ഒഴിവാക്കാമായിരുന്ന ഈ പുനര്‍പ്രവേശമെന്നും എന്‍.പ്രശാന്ത് പറയുന്നു
Post Your Comments