മാലിദ്വീപിലെ ഹുൽഹുമാലിയിൽ 22,000 പേർക്കിരിക്കാവുന്ന ആധുനീക ക്രിക്കറ്റ് സ്റ്റേഡിയവും അർബുദ ചികിത്സയ്ക്കായി 100 കിടക്കകളുള്ള ആശുപത്രിയും ഇന്ത്യയുടെ സഹായത്തോടെ നിർമ്മിക്കും. മാലിദ്വീപിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read Also : മെയ്ക് ഇൻ ഇന്ത്യ : ഇന്ത്യൻ സേനയ്ക്കായി മൾട്ടി മോഡ് ഹാൻഡ് ഗ്രനേഡുകൾ ഉടൻ എത്തും
ഇന്ത്യയുടെ 800 മില്യൻ യുഎസ് ഡോളറിന്റെ ലൈൻ ഓഫ് ക്രെഡിറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് പ്രാെജക്ടുകളും നിർമ്മിക്കുക. ദ്വീപിലെത്തുന്ന സന്ദർശകർക്കും സ്ഥിര താമസക്കാർക്കും ആശുപത്രിയുടെ സേവനം ഉപയോഗിക്കാനാവുമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും ആരോഗ്യമേഖലയുടെ സഹകരണത്തോടെയാകും പദ്ധതി പൂർത്തീകരിക്കുക. ആധുനിക സാങ്കേതിക മികവോടെയാണ് ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുക.
മാലിദ്വീപിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി ഇന്ത്യ നൽകിയ 800 മില്യൻ യുഎസ് ഡോളറിന്റ ലൈൻ ഓഫ് ക്രെഡിറ്റ് കാലാവധി
2019 മാർച്ചിൽ എക്സിം ബാങ്ക് (എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ) നീട്ടി നൽകിയിരുന്നു. ഹുൽഹുമാലിയിൽ തന്നെ ഹൗസിംഗ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് വിനോദത്തിനും വ്യായാമത്തിനും ഉപകരിക്കുന്ന പാർക്കിന്റെ നിർമ്മാണവും അറൈവൽ ജെട്ടിയുടെ നവീകരണവും ഇന്ത്യ നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് അർബുദ ചികിത്സയ്ക്കായി ആശുപത്രിയും ക്രിക്കറ്റ് സ്റ്റേഡിയവും നിർമ്മിക്കുന്നത്.
Post Your Comments