Latest NewsIndiaNewsInternational

ചൈനയെ തകർക്കാൻ പുതിയ നീക്കവുമായി ക്വാഡ് രാജ്യങ്ങൾ

ന്യൂഡൽഹി : ചൈനയെ വളഞ്ഞു പിടിക്കാനുള്ള നീക്കവുമായി ക്വാഡ് രാജ്യങ്ങൾ . ഇന്ത്യ, യു.എസ്, ജപ്പാൻ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ അടങ്ങുന്ന സുരക്ഷാ ഫോറമായ ‘ക്വാഡിലെ’ വിദേശകാര്യ മന്ത്രിമാർ ഒക്ടോബർ ആറിന് ടോക്കിയോയിൽ യോഗം ചേരും.

Read Also : പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമര്‍പ്പിക്കുന്ന ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കത്തെപ്പറ്റി കൂടുതൽ അറിയാം ; വീഡിയോ കാണാം

ഭീകരത, സൈബർ സുരക്ഷ, സമുദ്ര സുരക്ഷ, വികസനം, ധനകാര്യം, ദുരന്ത പ്രതിരോധം എന്നിവ ക്വാഡ് രാജ്യങ്ങളിലെ പ്രധാന ചർച്ചാ വിഷയമാകും.

5 ജി, 5 ജി -പ്ലസ് ടെലികോം നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും ഇന്തോ – പസഫിക്കിലെ ആശയവിനിമയങ്ങളുടെ കടൽ പാതകൾ സുരക്ഷിതമാക്കുന്നതിലുമുള്ള പ്രായോഗിക സഹകരണത്തെക്കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്യും.

നിലവിൽ ഇപ്പോഴും ചൈന ഇന്ത്യ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്ന സൂചനകൾ അല്ല ഉള്ളത് . ഇന്നലെ ഇരു രാജ്യങ്ങളുടെയും സംയുക്ത ഉന്നതാധികാര സമിതി യോഗം ചേർന്നെങ്കിലും സുപ്രധാന വിഷങ്ങളിൽ ഒന്നിലും തീരുമാനമായില്ല. ഏഴാം സൈനിക തല ചർച്ചയ്ക്ക് മാത്രമാണ് ധാരണയായത്. ലഡാക്ക് നിയമവിരുദ്ധ കേന്ദ്രഭരണ പ്രവിശ്യയാണെന്ന ചൈനീസ് നിലപാടിൽ ഇന്ത്യ ശക്തമായി പ്രതിഷേധം അറിയിച്ചു.

ചൈനയിലേക്കുള്ള ആസ്‌ട്രേലിയൻ വൈനിന്റെ ഇറക്കുമതി കാലാവധി ചൈന വൈകിപ്പിക്കുകയും, ആസ്‌ട്രേലിയൻ ബീഫ് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര വ്യാപാര ബന്ധത്തിൽ വിളളൽ വീണിരിക്കുകയാണ്.

shortlink

Post Your Comments


Back to top button