KeralaLatest NewsNews

യൂണിടാക് ഉടമ സ്വപ്‌നാ സുരേഷിന് നൽകാൻ ഐഫോൺ വാങ്ങിയതിന്റെ ബില്ല് പുറത്ത്

കൊച്ചി : കൊച്ചി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌നാ സുരേഷിന് നൽകാൻ ഫോൺ വാങ്ങിയതിന്റെ ബില്ല് പുറത്ത്. ആറ് മൊബൈല്‍ ഫോണുകളാണ് യൂണിടാക് കൊച്ചിയില്‍ നിന്ന് വാങ്ങിയത്. ഇതില്‍ അഞ്ചു ഫോണ്‍ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് കൈമാറിയെന്നാണ് യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പന്റെ മൊഴി. ഇതിൽ ഒരെണ്ണം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്ക് സമ്മാനിച്ചതായും സന്തോഷ്‌ ഈപ്പൻ വെളിപ്പെടുത്തി.

ഹൈക്കോടതിയിൽ സമർപ്പിച്ച ബില്ലിന്റെ പകർപ്പാണ് പുറത്തു വന്നിരിക്കുന്നത്. ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ കരാർ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും സ്വപ്‌നാ സുരേഷിന് കമ്മീഷൻ ആയി നൽകിയെന്നാണ് യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ അവകാശപ്പെടുന്നത്. സി ബി ഐ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്നും കോൺസുലേറ്റ് ചടങ്ങിലെ നറുക്കെടുപ്പിലെ വിജയികൾക്ക് ഐ ഫോൺ അവരുടെ അഭ്യർഥന പ്രകാരം സമ്മാനം നൽകുക മാത്രമാണ് ചെയ്തതെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button