COVID 19Latest NewsNewsInternational

കോവിഡ് പരിശോധനയിൽ പിഴവ്: സ്ത്രീയുടെ തലച്ചോറിൽനിന്നുള്ള സ്രവം മൂക്കിലൂടെ പുറത്തുവന്നു

ന്യൂയോർക്ക്: കോവിഡ് പരിശോധനയിൽ പിഴവ് വന്നതുമൂലം നാൽപതുകാരിയുടെ തലച്ചോറിൽനിന്നുള്ള സ്രവം മൂക്കിലൂടെ പുറത്തുവന്നു. മൂക്കിൽനിന്നു സ്വാബ് ശേഖരിക്കുന്നതിനിടെ തലച്ചോറിന് ക്ഷതമേൽക്കുകയായിരുന്നു. മുമ്പ് ഈ സ്ത്രീ തലയോട്ടിയുമായി ബന്ധപ്പെട്ട രോഗത്തിന് ചികിത്സ തേടിയിരുന്നു. അണുബാധ മൂലം ഇവരിപ്പോൾ ചികിത്സയിലാണ്.

Read also: അമേത്തിയില്‍ നിന്ന് പേടിച്ചോടിയ പപ്പുമോന്‍ എവിടെയാണ്? വയനാട്ടിലെ പ്രധാനമന്ത്രി എവിടെയാണ്? കണ്ണ് അടച്ച് പിടിച്ചിട്ട് ഇനിയും ഉറക്കെച്ചോദിക്കണം: വിമർശനവുമായി ഡോ.നെല്‍സണ്‍ ജോസഫ്

സ്വാബ് ശേഖരിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജെഎഎംഎ ഒട്ടോലറിങ്കോളജി വകുപ്പിന്റെ തലവനായ ജെറെറ്റ് വാൽഷ് വ്യക്തമാക്കി. സ്വാബ് ശേഖരിക്കുന്നതിൽ വന്ന പിഴവാണ് അപകടത്തിന് കാരണമെന്നാണ് ഒരു മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ തലയിൽ ശസ്ത്രക്രിയ ചെയ്തവരോ ചികിത്സ തേടിയവരോ വായിൽനിന്ന് സ്വാബ് ശേഖരിക്കുന്നതാണ് നല്ലതെന്നും വിദഗ്ദർ പറയുന്നു. സ്വാബ് ശേഖരിക്കുന്നവർക്ക് കൃത്യമായ പരിശീലനം ലഭ്യമാക്കണമെന്നും വളരെ ശ്രദ്ധിച്ചുമാത്രമേ സ്വാബ് ശേഖരിക്കാവൂ എന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button