തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 63 പുതിയ കോവിഡ് ഹോട്ട്സ്പോട്ടുകള്‍ കൂടി. 15 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍നിന്നും ഒഴിവാക്കി. ഇതോടെ ആകെ 705 ഹോട്ട് സ്പോട്ടുകളാണുള്ളത്. വിവിധ ജില്ലകളിലായി 2,46,631 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,778 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,853 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3599 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read also: സ്ഥിതി ആശങ്കാജനകം: സംസ്ഥാനത്ത് ഇന്ന് 9258 പേർക്ക് കോവിഡ്
അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,175 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 30,49,791 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,13,499 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.
Post Your Comments