ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചു. ട്രംപിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപിനും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ക്വാറന്റൈനില്‍ പ്രവേശിച്ചു. ട്വിറ്ററിലൂടെ അദ്ദേഹംല തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്.
‘ഇന്ന് രാത്രി, ഫ്‌ലോട്ടസും ഞാനും കോവിഡ് -19 ന് പോസിറ്റീവ് പരീക്ഷിച്ചു. ഞങ്ങള്‍ ക്വാറന്റൈന്‍ ആരംഭിച്ചു. ഉടന്‍ രോഗമുക്തരായി തിരിച്ചെത്താനുള്ള നടപടി സ്വീകരിക്കും. നമ്മള്‍ ഒന്നിച്ച് ഇത് കടന്നുപോകും. ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു,
Tonight, @FLOTUS and I tested positive for COVID-19. We will begin our quarantine and recovery process immediately. We will get through this TOGETHER!
— Donald J. Trump (@realDonaldTrump) October 2, 2020
ട്രംപിന്റെ ഉപദേഷ്ടാവ് ഹോപ് ഹിക്ക്‌സിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്രംപും മെലാനിയ ട്രംപും ക്വാറന്റൈനില്‍ പോയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഹിക്സ് പ്രസിഡന്റിനൊപ്പം എയര്‍ഫോഴ്സ് വണ്ണില്‍ പതിവായി യാത്ര ചെയ്യുകയും അദ്ദേഹത്തോടൊപ്പം ക്ലീവ്‌ലാന്‍ഡിലേക്ക് ഈ ആഴ്ച ആദ്യം പ്രസിഡന്റ് ചര്‍ച്ചയ്ക്കായി മറ്റ് മുതിര്‍ന്ന സഹായികള്‍ക്കൊപ്പം പോകുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയില്‍ മരണം 2 ലക്ഷം കവിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
Post Your Comments