KeralaLatest NewsNews

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ‘ബാര്‍ ഡാന്‍സേഴ്‌സ് ‘ ഒഴുകുന്നു : ബാര്‍ ഡാന്‍സേഴ്‌സിനെ കടത്തുന്നത് മലബാര്‍ ലോബി : സ്വര്‍ണക്കടത്തും ബാര്‍ ഡാന്‍സേഴ്‌സും തമ്മില്‍ ബന്ധമെന്ന് സംശയം : കൂടുതല്‍ അന്വേഷണം ആരംഭിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ‘ബാര്‍ ഡാന്‍സേഴ്സ് ‘ ഒഴുകുന്നു . ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേയ്ക്ക് ബാര്‍ ഡാന്‍സേഴ്സിനെ കടത്തുന്നത് മലബാര്‍ ലോബിയാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിലെ ബാറുകളില്‍ ഇന്ത്യയില്‍ നിന്ന് നര്‍ത്തകരെ എത്തിക്കുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് കേന്ദ്രം അറിയിച്ചു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള യുവതികളാണ് . ഗള്‍ഫ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് നര്‍ത്തകരായി എത്തുന്നത്. ഇതാകട്ടെ നിയമവിരുദ്ധവും.

Read Also : ഗൾഫിൽ വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു : ഒരാളെ അറസ്റ്റ് ചെയ്തു

മലബാറും മംഗലാപുരവും കേന്ദ്രികരിച്ചുള്ള വന്‍ ലോബിയാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. ബാറുകളിലെ നൃത്തം ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. അതിനാല്‍ വിദേശത്തേക്ക് ബാര്‍ നര്‍ത്തകരായി പോകാന്‍ അനുമതി നല്‍കുന്നതും നിയമ വിരുദ്ധമാണ്. നൃത്തവുമായി ബന്ധവുമില്ലാത്ത യുവതികള്‍ക്ക് നര്‍ത്തകര്‍ എന്ന വിഭാഗത്തില്‍ പെടുത്തി വിസ ലഭിക്കുന്നതില്‍ ഉന്നതരുടെ സഹായവും ലഭിക്കണം.

കേരളം, തമിഴ്നാട്, കര്‍ണാടകം ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ബാര്‍ ഡാന്‍സേഴ്‌സ് ഡല്‍ഹി വിമാനത്തിവളം വഴിയാണ് വിദേശങ്ങളിലേയ്ക്ക് പറക്കുന്നത്. ഇതിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം.

സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന്, ഹവാല എന്നിവയുടെ നിയന്ത്രണ കേന്ദ്രം ഡാന്‍സ് ബാറുകളാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് സമഗ്ര അന്വേഷണത്തിന് കേന്ദ്രം തയ്യാറാകുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button