Latest NewsNewsBusiness

ആമസോണിലും ഫ്ളിപ്കാര്‍ട്ടിലും വരുന്നത് വിലകിഴിവിന്റെ വന്‍ ഓഫര്‍ വില്‍പന; സ്മാര്‍ട് ഫോണുകള്‍ക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകള്‍

ന്യൂയോര്‍ക്ക്: ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും വരുന്നത് വിലകിഴിവിന്റെ വന്‍ ഓഫര്‍ വില്‍പന; സ്മാര്‍ട് ഫോണുകള്‍ക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകള്‍.
രണ്ട് പ്ലാറ്റ്ഫോമുകളും വരാനിരിക്കുന്ന വില്‍പ്പന ദിവസങ്ങള്‍ പ്രഖ്യാപിച്ചു. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലുമായി വരുമ്പോള്‍, ഫ്ലിപ്കാര്‍ട്ട് അതിന്റെ ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പനയുമായി തിരിച്ചെത്തി.

Read Also : യുഎഇയില്‍ കുറഞ്ഞുവന്ന കോവിഡ് നിരക്ക് വീണ്ടും കൂടുന്നു : കണക്കുകള്‍ പുറത്തുവിട്ട് യുഎഇ ആരോഗ്യ മന്ത്രാലയം

ദീപാവലിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. ഒക്ടോബറില്‍ നടക്കുന്ന ഓഫര്‍ വില്‍പ്പനയുടെ ചില ഡീലുകളും ഇളവുകളും ആമസോണ്‍ വെബ്സൈറ്റില്‍ വന്നു തുടങ്ങി. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ എച്ച്ഡിഎഫ്സി ബാങ്കുമായി കമ്ബനി പങ്കാളികളായിട്ടുണ്ട്. വാങ്ങലുകള്‍ക്ക് 10 ശതമാനം തല്‍ക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ കമ്ബനി ഉപയോക്താക്കള്‍ക്ക് നോകോസ്റ്റ് ഇഎംഐ സ്‌കീമുകള്‍, വിവിധ ഉല്‍പ്പന്നങ്ങളുടെ കിഴിവുകള്‍, എക്സ്ചേഞ്ച് ഓഫറുകള്‍ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നുണ്ട്.

സാംസങ്, റിയല്‍മെ, ഷിയോമി, ഓപ്പോ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളില്‍ ഡീലുകള്‍ ആസ്വദിക്കാനാകുമെന്ന് ഫ്ലിപ്കാര്‍ട്ട് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ലാപ്ടോപ്പുകളില്‍ ചിലത് 60 ശതമാനം വരെ കിഴിവില്‍ ലിസ്റ്റുചെയ്യും.

ഇലക്ട്രോണിക്സ് വിഭാഗത്തില്‍ 70 ശതമാനം വരെ കിഴിവുകളും എക്സ്ചേഞ്ച് ഡിസ്‌കൗണ്ടുകളും കാണുമെന്നാണ് പറയുന്നത്. ഈ വിഭാഗത്തില്‍ നിരവധി പുതിയ ലോഞ്ചുകള്‍ നടക്കുമെന്നും കമ്ബനി അവകാശപ്പെടുന്നു. ടിവികള്‍ക്കും വലിയ വീട്ടുപകരണങ്ങള്‍ വിഭാഗത്തിനും എക്സ്റ്റെന്‍ഡഡ് വാറന്റി, നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകള്‍ എന്നിവ പോലുള്ള ഓഫറുകള്‍ ലഭിക്കും. ഈ വിഭാഗത്തിനുള്ളില്‍ ഷെഡ്യൂള്‍ ചെയ്ത ഡെലിവറിയും ഇന്‍സ്റ്റാളേഷനും വാഗ്ദാനം ചെയ്യുന്നു. പഴയ സാധനങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് 13,500 രൂപ വരെ കിഴിവ്, ബജാജ് ഫിന്‍സെര്‍വ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് നോകോസ്റ്റ് ഇഎംഐ എന്നിവ വാഗ്ദാനം ചെയ്യുമെന്ന് ആമസോണ്‍ അറിയിച്ചു.

ഹോം ആന്‍ഡ് കിച്ചന്‍ വിഭാഗത്തില്‍ 60 ശതമാനം വരെ ഇളവ്, വസ്ത്രങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവ്, ഭക്ഷണ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവ്, ഇലക്ട്രോണിക്സ് അനുബന്ധ ഉള്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ കിഴിവ്, ആമസോണ്‍ ഫാഷനില്‍ 80 ശതമാനം വരെ കിഴിവ്, മൊബൈലുകള്‍ക്ക് 40 ശതമാനം വരെ ഇളവ് എന്നിങ്ങനെ നിരവധി ഓഫറുകളാണ് ആമസോണ്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button