Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsEntertainment

കേരളത്തിൽ ആംബുലൻസിനകത്തൊരു പീഡനം….വാർത്ത നമ്മൾ അറിയുന്നു..രണ്ടു ചർച്ചകൾ നടക്കുന്നു, നമ്മൾ മറക്കുന്നു; കൂടുതൽ ‘എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ്’ വി സി സജ്ജനാർമാരെ നമ്മൾ സൃഷ്ട്ടിക്കുമോ?; രൂക്ഷപ്രതികരണവുമായി നടൻ കൃഷ്ണകുമാർ

ഭൂമിയിൽ എവിടെ ആണെങ്കിലും മനുഷ്യർ ഒന്നടങ്കം പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതുമായ ഒരു വിഷയം

രാജ്യത്ത് നിരന്തരം വർധിച്ച് വരുന്ന ബലാൽസം​ഗ കേസുകളിൽ ആശങ്ക രേഖപ്പെടുത്തി നടൻ കൃഷ്ണകുമാർ രം​ഗത്ത്. ഇവിടെ കേരളത്തിൽ നമ്മുടെ അടുത്തും നടന്നു ആംബുലൻസിനകത്തൊരു ബലാത്സംഘം. വാർത്ത നമ്മൾ അറിയുന്നു. ഒന്ന് രണ്ടു ചർച്ചകൾ നടക്കുന്നു, മറക്കുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.‌‌

വീണ്ടും നമ്മളെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു അതി ക്രൂരമായ മറ്റൊരു കൂട്ട ബലാത്സംഘവും കൊലപാതകവും രാജ്യത്ത് നടന്നിരിക്കുന്നു എന്നാണ് കൃഷ്ണകുമാർ വ്യക്തമാക്കുന്നത്.

കുറിപ്പ് വായിക്കാം……ദുഖവും വേദനയും നിരാശയും തോന്നുന്നു. കാലങ്ങളായി തുടരുന്ന ഒരു നീചമായ പ്രവർത്തി. ഭൂമിയിൽ എവിടെ ആണെങ്കിലും മനുഷ്യർ ഒന്നടങ്കം പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതുമായ ഒരു വിഷയം. നിർഭയ വിധിയിൽ ആശ്വസിച്ചു, സന്തോഷിച്ചു.

പക്ഷെ വീണ്ടും നമ്മളെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു അതി ക്രൂരമായ മറ്റൊരു കൂട്ട ബലാത്സംഘവും കൊലപാതകവും. കുറച്ചു നാളുകൾക്കു മുൻപ് നമ്മുടെ അടുത്തും നടന്നു ആംബുലൻസിനകത്തൊരു ബലാത്സംഘം.

വാർത്ത നമ്മൾ അറിയുന്നു. ഒന്ന് രണ്ടു ചർച്ചകൾ നടക്കുന്നു, മറക്കുന്നു. നാഷണൽ ജോഗ്രാഫി പോലുള്ള ചാനൽസ് കാണുമ്പോൾ കൂടെ യുള്ള സഹജീവിയെ മറ്റൊരു മൃഗം പിടിക്കുമ്പോൾ കൂട്ടമായി മാറി നിന്നു സഹതപിക്കുന്ന പ്രതികരണ ശേഷി ഇല്ലാത്ത മിണ്ടപ്രാണികൾ ആവുകയാണോ നമ്മളും

മനുഭവിച്ച പെൺകുട്ടികളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും.? ഡൽഹിയിലെ നിർഭയക്കു കിട്ടിയ നീതി ഈ സഹോദരിയുടെ വീട്ടുകാർക്കും കിട്ടുമോ.?

അതോ ഇനിയും കൂടുതൽ നിർഭയമാർ ഉണ്ടാകുമോ.? അതോ പ്രകൃതി കൂടുതൽ സജ്ജനാർമാരെ സൃഷ്ടിക്കുമോ.?

shortlink

Related Articles

Post Your Comments

Related Articles


Back to top button