ഇടുക്കി: കല്ലാര്‍ ഡാമില്‍ കാല്‍തെറ്റി വീണ് യുവാവ് മുങ്ങി മരിച്ചു. നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി ജിബിനാണ് മരിച്ചത്. കല്ലാര്‍ ഡാമില്‍ മീന്‍ പിടിക്കാനെത്തിയതായിരുന്നു ജിബിനും സുഹൃത്തായ ഐബിനും. എന്നാല്‍ ഇതിനിടെ ഐബിന്‍ കാല്‍വഴുതി ഡാമിലേക്ക് വീണു.
ഐബിന്‍ വെള്ളത്തിലേക്ക് വീഴുന്നത് കണ്ട ജിബിന്‍ രക്ഷിക്കാനായി വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാര്‍ ഐബിനെ രക്ഷപ്പെടുത്തി. എന്നാല്‍ ജിബിന്‍ മുങ്ങി മരിച്ചു.
നെടുങ്കണ്ടം ഫയര്‍ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് ജിബിന്റെ മൃതദേഹം കണ്ടെത്തിയത്. ജിബിന്‍ വീണ ഭാഗത്ത് ഏകദേശം 30 അടി താഴ്ച്ചയില്‍ വെള്ളം ഉണ്ടായിരുന്നു. ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലനിരപ്പ് ക്രമീകരിച്ചാണ് തെരച്ചില്‍ നടത്തിയത്. ഒരു മണിക്കൂറിലധികം നേരം നീണ്ട തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി. ചൂണ്ട നൂല്‍ ദേഹത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം ലഭിച്ചത്. ജിബിന്റെ മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Post Your Comments