KeralaLatest NewsNews

ഐടി വകുപ്പില്‍ ചട്ടങ്ങള്‍ പാലിക്കാതെ നിയമനങ്ങള്‍ നടത്തിയതായി ധനകാര്യപരിശോധന വിഭാഗം, യോഗ്യതയില്ലാത്തവര്‍ പല തസ്തികകളിലും നിയമിക്കപ്പെട്ടതായി കണ്ടെത്തല്‍

തിരുവനന്തപുരം : ഐടി വകുപ്പില്‍ ചട്ടങ്ങള്‍ പാലിക്കാതെയും സുതാര്യമല്ലാതെയും കരാര്‍ നിയമനങ്ങള്‍ നടത്തിയതായി കണ്ടെത്തി ധനകാര്യ പരിശോധനാ വിഭാഗം. ഐടി വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ വ്യക്തികളെ നിയമിക്കുന്നതിനു സര്‍ക്കാര്‍ ഇറക്കിയ മുന്‍ ഉത്തരവുകളിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായത്. അന്തിമ റിപ്പോര്‍ട്ട് അടുത്ത മാസം പകുതിയോടെ ധനകാര്യ സെക്രട്ടറിക്കു സമര്‍പ്പിക്കും.

ധനകാര്യ സെക്രട്ടറിയുടെ നിര്‍ദേശം അനുസരിച്ച് ധനകാര്യപരിശോധനാ വിഭാഗം ഇന്‍സ്‌പെക്ഷന്‍ എന്‍ടിഎ വിഭാഗമാണ് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍) അടക്കം ഐടിവകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. നിയമനങ്ങള്‍ എല്ലാം സ്ഥാപന മേധാവികളുടെ താല്‍പര്യത്തിനനുസരിച്ചായിരുന്നു. യോഗ്യതയില്ലാത്തവര്‍ പല തസ്തികകളിലും നിയമിക്കപ്പെട്ടതായും കണ്ടെത്തി.

shortlink

Post Your Comments


Back to top button