ജീവിതത്തിൽ ഒരു മകള്‍ക്കായി ഇര്‍ഫാനും താനും എത്രമാത്രം ആഗ്രഹിച്ചിരുന്നെന്ന് കുറിക്കുകയാണ് ഭാര്യ സുതാപ . ഒരു മകള്‍ വേണമെന്ന് ഇര്‍ഫാന്‍ അതിതീവ്രമായി ആഗ്രഹിച്ചിരുന്നുവെന്ന് പറയുകയാണ് സുതാപ. ഇന്നും ഒരു പെണ്‍കുട്ടിക്ക് ഇര്‍ഫാന്റെ രക്ഷാകര്‍തൃത്വം നഷ്ടപ്പെട്ടതില്‍ തനിക്ക് സങ്കടമുണ്ടെന്നാണ് സുതാപ പറയുന്നത്.
ജീവിതകാലം മുഴുവൻ’ഞാനും ഇര്‍ഫാനും ഒരു പെണ്‍കുഞ്ഞിനായി അതിതീവ്രമായി ആഗ്രഹിച്ചിരുന്നു. എന്റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞപ്പോള്‍ എന്റെ ഡോക്ടര്‍ മകന്‍ എന്ന വാക്കു പോലും ഉച്ചരിച്ചില്ല, പകരം പറഞ്ഞത് അഭിനന്ദനങ്ങള്‍, ആരോഗ്യമുള്ള കുഞ്ഞ് എന്നാണ്.എനിക്ക് കടുത്ത നിരാശ തോന്നിപ്പോയി.
എന്നാൽ ആ ദിവസവും ഇന്നും ഒരു പെണ്‍കുട്ടിക്ക് ഇര്‍ഫാന്റെ രക്ഷാകര്‍തൃത്വം നഷ്ടപ്പെട്ടതില്‍ എനിക്ക് ദുഃഖമുണ്ട്. കാരണം സ്വാതന്ത്ര്യം മാത്രം പോരല്ലോ ഒരു പെണ്‍കുഞ്ഞിന് എന്ന് സുതാപ. ഈ വര്‍ഷം ഏപ്രില്‍ 29നാണ് ഇര്‍ഫാന്‍ മരിച്ചത്. കാന്‍സര്‍ ബാധിതനായിരുന്നു നടൻ ഇർഫാൻ.
Post Your Comments