COVID 19Latest NewsIndiaNews

ഇന്ത്യയില്‍ കോവിഡ് വ്യാപനം വലിയ തോതില്‍ ഉയരാന്‍ കാരണം സൂപ്പര്‍ സ്‌പ്രെഡ് വിഭാഗത്തില്‍പ്പെട്ടവര്‍: റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട എട്ട് ശതമാനം രോഗികളുടെ ഒരു ഗ്രൂപ്പില്‍ നിന്നാണ് രാജ്യത്തുണ്ടായ വൈറസ് ബാധയുടെ മൂന്നില്‍ രണ്ടിന്റെയും ഉത്ഭവമെന്ന് ഗവേഷകര്‍. ശാസ്ത്രപ്രസിദ്ധീകരണമായ സയന്‍സ് മാഗസിനിലാണ് കോവിഡ് വ്യാപനം വലിയ തോതില്‍ ഉയരാന്‍ കാരണം സൂപ്പര്‍ സ്‌പ്രെഡ് വിഭാഗത്തില്‍പ്പെട്ടവര്‍ ആണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ആന്ധ്രപ്രദേശിലെയും തമിഴ്നാട്ടിലെയും ഏകദേശം 30 ലക്ഷം രോഗബാധിതരുടെ സമ്പര്‍ക്കചരിത്രം അടിസ്ഥാനപ്പെടുത്തിയായിരുന്നു ഗവേഷക സംഘം പഠനം നടത്തിയത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട്‌ ഒരു വികസ്വര രാജ്യത്ത് ഇത്തരത്തിലൊരു പഠനം നടത്തുന്നത് ഇതാദ്യമാണ്.

Read also: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്കായുള്ള പ്രത്യേക ബോയിങ് വിമാനം ഇന്ന് ഇന്ത്യയിലെത്തും

ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലുമാണ് കേസുകള്‍ കൂടി വരുന്നതെന്ന് ഗവേഷക സംഘത്തിന് നേതൃത്വം നല്‍കിയ രമണന്‍ ലക്ഷ്മിനാരായണ്‍ (ഡയറക്ടര്‍- സെന്റര്‍ ഫോര്‍ ഡിസീസ് ഡൈനാമിക്സ്, എക്കണോമിക്സ് ആന്‍ഡ് പോളിസി) വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ ആരോഗ്യസംരക്ഷണത്തിന് തടസങ്ങള്‍ കൂടുതലാണെന്നും ഗുരുതരമായി രോഗബാധിതരാകാനും കോവിഡ് ബാധയെ തുടര്‍ന്ന് മരിക്കാനുള്ള സാധ്യതയും കൂടുതലാണെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button